ന്യൂഡൽഹി:പഞ്ചാബിലെ നവന്‍ഷഹറില്‍ കോവിഡ് 19 ബാധിച്ച് മരിച്ച 70 കാരന്റെ കൊച്ചുമകനും വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു വയസ്സുള്ള കുട്ടിക്കാണ്  പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചത്. നേരത്തേ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

Read Also: ‘എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ല’- നാട്ടിലെത്തിക്കാനപേക്ഷിച്ച് ഫിലിപ്പീൻസിലെ ഇന്ത്യൻ വിദ്യാർഥികൾ

ഈ മാസം 18നാണ് നവൻഷഹറിലെ പത്വാല സ്വദേശിയായ 70കാരൻ കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. കുടുംബത്തിലെ ആറും മൂന്നും വയസ്സുള്ള കുട്ടികളുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇറ്റലിയിൽനിന്ന് ഈ മാസം മൂന്നിന് മാതാപിതാക്കൾക്കൊപ്പം നാട്ടിലെത്തിയതാണ് കുട്ടികൾ.

പഞ്ചാബിൽ 23 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 15ഉം നവൻഷഹറിലാണ്. മൊഹാലിയിൽ അഞ്ചുപേർക്കും ഹോഷിയാർപൂരിൽ രണ്ടുപേർക്കും അമൃത്‌സറില്‍ ഒരാൾക്കും രോഗബാധ കണ്ടെത്തി.

Read Also:സര്‍ക്കാരിന്റെ സഹായം എത്തിയില്ല; മലേഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു

നവൻഷഹർ ജില്ലയിൽ ഇതുവരെ 37 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ അഞ്ചുപേരുടെ ഫലം നെഗറ്റീവ് ആണ്. 17 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

രാജ്യത്ത് ഇതുവരെ 500പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തിൽ പഞ്ചാബിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ തുടരുകയാണ്. ഈ മാസം 31വരെയാണ് ലോക്ക് ഡൗൺ. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Read in English: Punjab: Two-year-old grandson is 11th family member to test positive for COVID-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook