അമൃത്സർ: പഞ്ചാബിലെ അമൃത്സർ മെഡിക്കൽ കോളജിൽ കോവിഡ്-19 വാർഡുകളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിതരണം ചെയ്ത പിപിഇ കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അമൃത്സർ എംപി ഗുർജീത് സിങ് ഓജ്ല പൊലീസിനോട് ആവശ്യപ്പെട്ടു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ഗുണനിലവാരമില്ലായ്മ സംബന്ധിച്ച് ഡോക്ടർമാർ പരസ്യമായി പരാതി ഉന്നയിച്ചിരുന്നു. ഇതിനെതിരേ ജീവനക്കാർക്ക് മെഡിക്കൽ കോളേജ് അധികൃതർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ആശുപത്രിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് നടപടിയെന്ന് നോട്ടീസിൽ പറയുന്നു.

ധരിക്കാൻ പാകമല്ലാത്തവയും തകരാറുകളുള്ളവയുമാണ് പിപിഇ കിറ്റുകളെന്ന് ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. “പിപിഇ കിറ്റ് ധരിക്കുന്നതുകൊണ്ട് മാത്രം ഒന്നുമാവില്ല. ഇത് പ്രതിരോധ മരുന്നല്ല, ധരിച്ചു എന്നതുകൊണ്ട് മാത്രം നിങ്ങളെ സംരക്ഷിക്കാൻ. ഇത് ആരോഗ്യ പ്രവർത്തകരുടെ ശരീരത്തിൽ കൃത്യമായി പാകമാവുകയാണെങ്കിൽ മാത്രം ശരിയായി പ്രവർത്തിക്കുന്ന ഉപകരണമാണ്. പക്ഷേ തങ്ങൾക്ക് പലർക്കും അത് ധരിച്ചാൽ അതിനകത്ത് വായു സഞ്ചരിക്കുന്നത് പോലെ തോന്നും. അത് അർത്ഥമാക്കുന്നത് കിറ്റുകൾ ഞങ്ങളുടെ ശരീരത്തെ വൈറസിൽ നിന്നും സംരക്ഷിക്കുന്നില്ല എന്നാണ്,” ഡോക്ടർ പറഞ്ഞു.

Also Read: യുകെയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ പരീക്ഷിച്ചു തുടങ്ങി

” ഇന്നലെ, കൊറോണ വൈറസ് വാർഡിലെ ഒരു ഡോക്ടർ പിപിഇ കിറ്റ് ധരിക്കുകയായിരുന്നു. കൊറോണ വൈറസ് രോഗികളുടെ കേസുകൾ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് അത് കീറിപ്പോയി. കോവിഡ്-19 വാർഡിലെ അന്തരീക്ഷവുമായി ഒരു നിമിഷം സമ്പർക്കമുണ്ടായാൽ പോലും വൈറസ് ബാധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ ഡോക്ടർ ആ ദിവസത്തെ ബാക്കിയുള്ള സമയം മുഴുവൻ ജോലി തുടർന്നത് കീറിയ പിപിഇ കിറ്റുമായാണ്. പിപിഇ കിറ്റിനുപയോഗിച്ച വസ്തുക്കൾ നല്ലതല്ല. അത് ആരോഗ്യ പ്രവർത്തകർക്ക് വലിയ ഭീഷണിയാണ്,” ഡോക്ടർ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിപിഇ കിറ്റുകൾ പലതും ജീവനക്കാർക്ക് പാകമാവാത്തവയാണെന്നും ഡോക്ടർ പറഞ്ഞു. “കിറ്റുകൾ ശരീരം മുഴുവനായി മറയ്ക്കാത്തത് കാരണം ചില ശരീര ഭാഗങ്ങൾ അതിന് പുറത്താവുന്നു. കൊറോണ വൈറസ് വാർഡിലെ ജീവനക്കാർക്ക് ഏത് വലിപ്പത്തിലുള്ള പിപിഇ ആണ് പാകമാവുകയെന്നത് മനസ്സിലാക്കുന്നതിനുള്ള പരിശോധനകളൊന്നും നടത്താറില്ല. ദിവസവും ഓരോ ഷിഫ്റ്റിലും 18നും 20നും ഇടയിൽ പിപിഇ കിറ്റുകളാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്.”- ഡോക്ടർ പറയുന്നു.

കിറ്റുകൾ സുരക്ഷിതമല്ലെന്ന് പഞ്ചാബ് നഴ്സിങ് അസോസിയേഷനും പ്രതികരിച്ചു.  “ലോക്സഭാ എംപി ഗുർജീത് സിങ് ഓജയും രാജ്യസഭാ എംപി ഷാവൈത് മാലികും ലഭ്യമാക്കിയ ധനസഹായം ഉപയോഗിച്ച് 2000 പിപിഇ കിറ്റുകളാണ് വാങ്ങിച്ചത്. 44 ലക്ഷം രൂപ ഇതിന് ചിലവായി. നിലവാരം കുറഞ്ഞ വസ്തുക്കളുപയോഗിച്ച് നിർമിച്ചതും സുരക്ഷിതമല്ലാത്തവയുമാണ് കിറ്റുകൾ,” നഴ്സിങ് അസോസിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read: ജീവന്‍ രക്ഷാമരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി നല്‍കും

കിറ്റുകളെക്കുറിച്ച് തന്നോട്, പേരു വെളിപ്പെടുത്താതെ പലരും പരാതി പറഞ്ഞതായും സംഭവത്തിൽ അന്വേഷണം നടത്താൻ അമൃത്സർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി ഗുർജീത് സിങ് ഓജ പറഞ്ഞു. ” മാർച്ച് അവസാനമാണ് മെഡിക്കൽ കോളേജിന് ഉപകരണങ്ങൾ വാങ്ങാൻ ഞാൻ ഒരു കോടി അനുവദിച്ചത്. കോളേജ് സ്വന്തമായി ഉപകരണങ്ങൾ വാങ്ങണം. ഞാൻ മെഡിക്കൽ രംഗത്തെ വിദഗ്ദ്ധനല്ല, ഏത് പിപിഇ കിറ്റ വാങ്ങണമെന്ന കാര്യം തീരുമാനിക്കാൻ. ആരോപണങ്ങൾ ഞാൻ അന്വേഷിക്കും. ഡോക്ടർമാർക്ക് സുരക്ഷിതത്വ ബോധം ആവശ്യമാണ്. ഡോക്ടർമാർക്ക് സുരക്ഷിതത്വ ബോധം ഇല്ലെങ്കിൽ പിപിഇ കിറ്റുകൾകൊണ്ട് ഉപയോഗമില്ല. “-എംപി പറഞ്ഞു.

Read More: ‘Sometimes we feel air moving inside PPE kit,’ say doctors treating COVID-19 patients at Amritsar hospital, probe ordered

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook