Latest News

ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്

ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ നീട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഏപ്രിൽ 14 വരെയാണ് നിലവിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കേന്ദ്രമെത്തുക.

നിലവിലത്തെ സാഹചര്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ നീട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷ, പഞ്ചാബ് സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്താകമാനം കർശന ലോക്ക്ഡൗൺ തുടരേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

Also Read: രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. ഇതിനായി സാമൂഹിക അകലം പാലിച്ച്, ഇളവുകള്‍ നല്‍കി അവശ്യമേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. ട്രെയിൻ, വ്യോമ ഗതാഗതം പുനരാരംഭിക്കാനും സാധ്യതയുണ്ട്. എന്നാൽ കർശന നിയന്ത്രണങ്ങൾ തുടരും.

നേരത്തെ ലോക്ക്ഡൗണിന് ശേഷമുള്ള നടപടികൾ എപ്രകാരമായിരിക്കണമെന്ന് റിപ്പോർട്ട് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നടപടി. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ലോക്ക്ഡൗണ്‍ പൂര്‍ണമായി മാറ്റാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

Also Read: കോവിഡ് -19: മരണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 16,50,210

അതേസമയം ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് 33 കോവിഡ് ബാധിതരാണ് മരിച്ചത്. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു. ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഗുജറാത്തിൽ 24 മണിക്കൂറിനിടെ 116 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus pm narendra modi meeting with chief ministers lockdown extension

Next Story
കോവിഡ് -19: മരണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 16,50,210Corona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com