Covid 19: ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്; ഞായറാഴ്ച ‘ജനതാ കർഫ്യൂ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Coronavirus (COVID-19) LIVE Updates: ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി

Coronavirus (COVID-19) LIVE Updates: ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ച ജനത കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂവിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ആരും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രണ്ടാം ലോകമഹായുദ്ധത്തുപോലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്നും കൊറോണ വൈറസ് ലോകത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി.

സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി.

ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം അടയ്ക്കുന്നു. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്കാണ് രാജ്യാന്തര കോമേർഷ്യൽ പാസഞ്ചർ വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ല. യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന് 168 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വ്യോമ ഗതാഗതവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ്. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെയുള്ളവരും വീടുകളിൽ തന്നെ തുടരണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബിലാണ് നാലാം മരണം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പഞ്ചാബിൽ പൊതു ഗതാഗതം നിശ്ചലമാക്കാൻ സർക്കാർ തീരുമാനിച്ചത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായാണ് മാർച്ച് 21 മുതൽ പൊതു ഗതാഗതത്തിന് വിലക്കേർപ്പെടുത്തുന്നത്.

Also Read: Covid-19: രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്, പഞ്ചാബിൽ പൊതുഗതാഗതം നിശ്ചലമാകും

അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 173 ആയി. ഫെബ്രുവരിയിൽ കേരളത്തിലാണ് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത്. മൂന്ന് കേസുകളാണ് കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവർക്ക് രോഗം ഭേദമായെങ്കിലും രണ്ടാം വരവിൽ രാജ്യത്തെയാകെ സ്തംഭിപ്പിക്കാൻ കൊറോണ വൈറസിനായി. ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളെയാണ് നിലവിൽ കൊറോണ ഏറെ ബാധിച്ചിരിക്കുന്നത്.

Live Blog

Covid 19 Live Updates: രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്, വാർത്തകൾ തത്സമയം














20:29 (IST)19 Mar 2020





















അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണം

നിലവിലുള്ള സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി

20:26 (IST)19 Mar 2020





















രണ്ടാം ലോക മഹായുദ്ധ കാലത്തുണ്ടാകാത്ത പ്രതിസന്ധി

കൊറോണ വൈറസ് ലോകത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തുപേലും ഉണ്ടാകാത്ത പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും പ്രധാനമന്ത്രി. 

20:23 (IST)19 Mar 2020





















നടപടികൾ രാജ്യം സ്വീകരിച്ചു കഴിഞ്ഞു

കൊറോണ വൈറസ് ബാധയെ തടയുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. 

20:20 (IST)19 Mar 2020





















രോഗബാധിതരാവില്ലെന്ന് ഉറപ്പു വരുത്തണം

രോഗ ബാധിതരാവില്ലെന്ന് ഓരോ പൗരനും ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി

20:18 (IST)19 Mar 2020





















മാർച്ച് 22ന് ജനത കർഫ്യൂ

മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ഞായറാഴ്ച പുറത്തിറങ്ങരുതെന്നും ജനങ്ങളുടെ കർഫ്യൂവാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി.

20:13 (IST)19 Mar 2020





















ലാഘവത്തോടെ കൊറോണയെ സമീപിക്കരുത്

ലാഘവത്തോടെ ഒരു പൗരനും കൊറോണ വൈറസിനെ സമീപിക്കരുതെന്ന് പ്രധാനമന്ത്രി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

20:11 (IST)19 Mar 2020





















ജനസംഖ്യ വെല്ലുവിളി

ഇന്ത്യയിലെ ജനസംഖ്യ രോഗപ്രതിരോധത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

20:07 (IST)19 Mar 2020





















ഇന്ത്യ അതീവ ജാഗ്രത പുലർത്തുന്നു

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് അതിവേഗം വർധിച്ചു. എന്നാൽ ഇന്ത്യയിൽ വൈറസ് ബാധ തടയുന്നതിന് അതീവജാഗ്രതയാണ് പുലർത്തുന്നത്.

20:05 (IST)19 Mar 2020





















പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

19:19 (IST)19 Mar 2020





















കോവിഡ് 19: കേരളത്തിൽ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും ഒടുവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഇതിൽ മൂന്നുപേർ നേരത്തെ രോഗവിമുക്തരായിരുന്നു.

18:43 (IST)19 Mar 2020





















അധിക വിലക്ക് കർശന നടപടി

സാനിറ്റൈസറുകൾക്കും മാസ്ക്കുകൾക്കും അധിക വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

18:10 (IST)19 Mar 2020





















പഞ്ചാബിൽ പൊതുഗതാഗതം നിശ്ചലമാകും

പഞ്ചാബിൽ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പൊതുഗതാഗതം നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മാർച്ച് 21 മുതൽ പഞ്ചാബിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. ഇരുപതിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. പഞ്ചാബിലും ഡൽഹിയിലും ഹോം ക്വാറന്റീനിൽ ആകുന്നവരുടെ കൈകളിൽ സ്റ്റാംപ് പതിപ്പിക്കും. മുംബൈയിൽ ദാബാവാലകൾ മാർച്ച് 31 വരെ അടച്ചിടും.

18:09 (IST)19 Mar 2020





















വീടുകളിൽ തുടരുക

65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെയുള്ളവരും വീടുകളിൽ തന്നെ തുടരണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

18:05 (IST)19 Mar 2020





















ഇന്ത്യയിലേക്കുള്ള വ്യോമ ഗതാഗതം അടയ്ക്കും

ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം അടയ്ക്കുന്നു. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്കാണ് രാജ്യാന്തര കോമേർഷ്യൽ പാസഞ്ചർ വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ല. യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന് 168 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വ്യോമ ഗതാഗതവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ്.

Covid 19 Live Updates: ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാർച്ച് 31 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. പരീക്ഷകൾ മാറ്റിവച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അധ്യാപകർ അടക്കമുള്ളവർക്കാണ് അവധി. ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചു. പള്ളികളിലെ കുർബാന അടക്കമുള്ള ചടങ്ങുകൾ നിർത്തലാക്കി.

കൊറോണ വൈറസ് ബാധ വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. വിമാനയാത്രികരുടെ എണ്ണം കുത്തനെ കുറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിക്കാരുടെ ശമ്പളം കുറയ്‌ക്കാൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെയുള്ള ഭൂരിഭാഗം രാജ്യാന്തര വിമാന സർവീസുകളും സ്‌പൈസ് ജെറ്റ് നിർത്തലാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus pm narendra modi address to the nation covid 19 live updates

Next Story
Covid-19: രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X