Latest News

കൊറോണ: വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു; 42 മലയാളികൾ

പുലർച്ചെ 1.17ന് വുഹാനിൽ നിന്നും പുറപ്പെട്ട വിമാനം രാവിലെ 7.30നാണ് ഡൽഹിയിൽ എത്തിയത്.

Air India, emergency landing, iemalayalam

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ജംബോ വിമാനം ഡൽഹിയിൽ എത്തി. 324 പേർ അടങ്ങുന്ന ആദ്യ സംഘത്തെയാണ് എത്തിച്ചിരിക്കുന്നത്. ഇവരെ ഹരിയാനയിലെ ഐസലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം ഈ സംഘം നിരീക്ഷണത്തിലായിരിക്കും.

സംഘത്തിൽ 42 മലയാളികളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ആന്ധ്രയിൽ(56) നിന്നാണ്. തമിഴ് നാട്ടിൽ നിന്ന് 53 പേരുണ്ട്. സംഘത്തിൽ 211 വിദ്യാർഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബങ്ങളും ഉൾപ്പെടുന്നു. പുലർച്ചെ 1.17ന് വുഹാനിൽ നിന്നും പുറപ്പെട്ട വിമാനം രാവിലെ 7.30നാണ് ഡൽഹിയിൽ എത്തിയത്.

വെള്ളിയാഴ്ചയാണ് വിമാനം വുഹാനിലേക്ക് തിരിച്ചത്. മുംബൈയിൽ നിന്നെത്തിയ ബോയിങ് 747 ഡൽഹിയിലെത്തുകയും പിന്നീട് ഡൽഹിയിൽ നിന്നും വുഹാനിലേക്ക് തിരിക്കുകയുമായിരുന്നു. ഡൽഹിയിൽ നിന്നും വുഹാനിലേക്ക് ആറ് മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ആർഎംഎൽ ആശുപത്രിയിൽ നിന്നും ആറ് ഡോക്ടർമാരും ഒരു പാരാമെഡിക്കൽ സ്റ്റാഫും സംഘത്തിൽ ഉണ്ട്.

Read More: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് ഇന്ന്, ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ?

ആഗോളതലത്തിൽ ഇതുവരെ പതിനെട്ടോളം രാജ്യങ്ങളിലായി 9,826 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മരണ സംഖ്യ ഇതുവരെ 213 ആണ്. മരിച്ചവരെല്ലാം ചൈനയിലുള്ളവരാണ്. കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന ആഗോള അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരുന്നു.

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus outbreak air india flight with 324 indians landed in delhi

Next Story
കേന്ദ്ര ബജറ്റ്: ഇന്ന്, അറിയേണ്ടതെല്ലാംNirmala Seetharaman Budget 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com