Covid vaccination: Online registration on CoWIN not mandatory: കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതിന് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിൻ ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് നിർബന്ധമില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. പകരം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്ട്രർ ചെയ്ത് വാക്സിൻ സ്വീകരിക്കാനാവും.
“18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നേരിട്ട് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ സെന്ററിലേക്ക് പോകാം. അവിടെ വാക്സിനേറ്റർ വഴി ഓൺ-സൈറ്റ് രജിസ്ട്രേഷൻ നടത്താം. തുടർന്ന് വാക്സിൻ സ്വീകരിക്കാം,” ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോവിൻ പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ കോവിൻ രജിസ്ട്രേഷൻ സംവിധാനം വഴിയുള്ള നിരവധി മാർഗങ്ങളിൽ ഒന്നു മാത്രമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
Read More: പൊതുഗതാഗതം തുടങ്ങും, ബാറുകളും ബെവ്കോയും തുറക്കും; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ ഇങ്ങനെ
ആരോഗ്യ പ്രവർത്തകരോ അല്ലെങ്കിൽ ആശാ വർക്കർമാരോ വഴി ഗുണഭോക്താക്കളെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാം.1075 ഹെൽപ്പ് ലൈൻ വഴി രജിസ്ട്രേഷനുള്ള സൗകര്യവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
മേൽപ്പറഞ്ഞ എല്ലാ തരത്തിലും ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ചും വാക്സിൻ രജിസ്ട്രേഷൻ നടത്താമെന്നും മന്ത്രാലയം വ്യക്തമാക്കി.