scorecardresearch

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിൽ 2.55 ലക്ഷം കേസുകൾ

പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ നിരക്ക്

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിൽ 2.55 ലക്ഷം കേസുകൾ
ഫയൽ ചിത്രം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 പുതിയ 2,55,874 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.

ഇന്നലെ 2,67,753 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം  3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ നിരക്ക്.  17.17 പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,90,462 ആയി.

കേരളത്തിൽ ഇന്നലെ 26,514 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55,557 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. 47.72 ശതമാനമാണ് ടിപിആർ. ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.

Also Read: തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; തിയേറ്ററുകൾ അടച്ചിടും, മതചടങ്ങുകൾ ഓൺലൈനിൽ

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുതായി ഏർപ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വ്യാപനം ഏറ്റവും കൂടിയ തിരുവനന്തപുരം സി കാറ്റഗറിയിലാണ്. ഇവിടെ തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ ഇന്നുമുതൽ അടച്ചിടും. മതപരമായ ചടങ്ങുകൾ എല്ലാം ഓൺലൈനായിരിക്കും.

പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷ ക്ലാസുകളൊഴികെ മറ്റെല്ലാം ക്ലാസ്സുകളും ഓൺലൈനായി നടത്തണം. ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. പൊതുപരിപാടികൾക്ക് വിലക്കുണ്ട്. വിവാഹ മരണാന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് അനുമതി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus omicron india news third wave health ministry covid kerala updates