scorecardresearch

Latest News

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ പുതിയ 2.38 ലക്ഷം രോഗികൾ

17,36,628 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്

Covid, Covid news, Covid India news, Covid latest news, coronavirus india, coronavirus omicron india, 8 January 2021, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, coronavirus cases in india, coronavirus india statistics, coronavirus vaccine registration, total covid-19 vaccinations in india, coronavirus fresh cases in india, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, world health organization, who, new strain, new covid variant, south africa, highly-transmissible omicron, delta variant, omicron in india, omicron cases india, omicron case india, coronavirus latest news, coronavirus updates, covid -19 recent news, omicron symptoms, omicron severity, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, sCoronavirus India live updates, Covid India, Covid new variant, Omicron variant, B.1.1.529, India coronavirus cases, Covid guidelines, New Covid-19 Omicron variant , Covid travel bans,omicron coronavirus india live update, ie malayalam

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 2.38 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാൾ 20,000 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സജീവകേസുകളുടെ എണ്ണം 17 ലക്ഷമായി ഉയർന്നു. 17,36,628 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.57 ലക്ഷം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 94.09 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. മൊത്തം കേസുകളുടെ 4.62 ശതമാനമാണ് ഇപ്പോൾ സജീവകേസുകൾ.

അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8,891 ആയി ഉയർന്നു. ഇന്നലത്തേതിനെ അപേക്ഷിച്ചു 8.31 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

കേരളത്തിൽ ഇന്നലെ 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രധാന ജില്ലകളിൽ എല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 5863 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് 4100 ഉം കോഴിക്കോട് 2043 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസം കൊണ്ട് കൊവിഡ് കേസുകള്‍ നാലിരട്ടിയിലധികമായി വര്‍ധിച്ചു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus omicron india cases death toll other updates