ന്യൂഡൽഹി: കൊറോണ ഒരു മാരകമായ വൈറസ് അല്ലെന്നും, രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ നടപടികളുടെ ഭാഗമായി ജനങ്ങൾക്കിടയിൽ രോഗത്തെ കുറിച്ചുള്ള​ ആശങ്കകൾ അകറ്റാനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.

പാർട്ടിയുടെ ആഭ്യന്തര സമിതി നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ച് വീഡിയോ കോൺഫറൻസ് വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “ലോക്ക്ഡൗണ്‍ എന്നാൽ സ്വിച്ച് ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും പോലല്ല. ഇതിന് മനശാസ്ത്രപരമായ ഒരു മാറ്റം ആവശ്യമാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

“ചില വിഭാഗങ്ങളിൽ ഉള്ളവർക്ക് ഈ രോഗം അപകടകരമാണ്. വൃദ്ധർക്കും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവര്‍ക്കും അപകടകരമാണ്. അല്ലാത്തവര്‍ക്ക് ഇത് അപകടകരമായ രോഗമല്ല. അതിനാല്‍ നാം ജനങ്ങളുടെ മനസ്സില്‍ ഒരു മാറ്റം വരുത്തണം. നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തണം,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Read More: ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ക്‌ഡൗണ്‍ ലംഘിച്ച് ഭാഗവതപാരായണം; ബിജെപി നേതാക്കൾ അറസ്റ്റിൽ

വൈറസ് മഹാമാരിയെ കുറിച്ചും തുടർന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ധരുമായി നിരന്തരം ചർച്ച നടത്തുന്ന രാഹുൽ ഗാന്ധി,“ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കുറയ്ക്കേണ്ടതിന്റെ” ആവശ്യകതയും ഉയർത്തിക്കാട്ടി.

“നിങ്ങൾ ദിവസവേതനക്കാരാണെങ്കിൽ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ല, എന്നാൽ സർക്കാർ അവർക്ക് സഹായം നൽകണം. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് കുറിച്ച് സംസ്ഥാനങ്ങൾ തമ്മിൽ സഹാനുഭൂതിയോടെയുള്ള​ ചർച്ചകൾ നടത്തേണ്ടതാണ്. കേന്ദ്രം അതിന് മേൽനോട്ടം വഹിക്കണം. പ്രശ്നങ്ങൾ കുറയ്ക്കണം, ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികള്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.”

“ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല. സ്വിച്ചിടുന്നതു പോലെ കാര്യങ്ങളാവാൻ ലോക്ക് ഡൗൺ താക്കോലല്ല. ഒരു പാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ മാനസിക പ്രയാസങ്ങളും ഉണ്ടാക്കും. സ്വിച്ചിടുന്നതും ഓഫാക്കുന്നതുപോലെയുമല്ല കാര്യങ്ങളെന്ന് സർക്കാരും മനസ്സിലാക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്നാണ് മുൻ കോൺ​ഗ്രസ് അധ്യക്ഷൻ്റെ ആവശ്യം. തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

Read in English: Coronavirus not deadly, Centre must allay fears over it: Rahul Gandhi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook