Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,431 ആയി; പുതിയ 22,775 കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്

Omicron, Omicron Kerala, Covid vaccination for children kerala, Covid vaccination for 15-18 age group kerala, www.cowin.gov.in, cowin.gov.in, cowin, Covid Vaccine, Covid Vaccine Registration, Vaccine, Vaccine Registration, Vaccine Registration for Children, 15-18 Years Vaccine, കോവിഡ് വാക്സിനേഷൻ, വാക്സിൻ, കോവിഡ്, Malayalam News, Kerala News, latest news, news in malayalam, indian express malayalam IE Malayalam

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 1,431 ആയി. മഹാരാഷ്ട്രയിലാണ് (454) ഏറ്റവും കൂടുതൽ കേസുകൾ. തൊട്ടുപിന്നിൽ ഡൽഹിയും (351), തമിഴ്നാടും (118), ഗുജറാത്തും (115), കേരളവുമാണ് (109). തമിഴ്നാട്ടിൽ ഇന്നലെ 76 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ തുടക്കമായെന്നും വൈറസ് തടയാനുള്ള മാർഗം വാക്സിനേഷൻ മാത്രമാണെന്നും തമിഴ്നാട് മന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇന്നു 22,775 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 8,067 കേസുകളും ഡൽഹിയിൽ 1,796 കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 406 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 1,04,781 ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.32 ശതമാനമാണ്.

അതിനിടെ, രാജ്യത്ത് 15-18 വയസ്സുകാർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങി. കുട്ടികൾ സുരക്ഷിതരാണെങ്കിൽ, രാജ്യത്തിന്റെ ഭാവിയും സുരക്ഷിതമായിരിക്കും. അർഹരായ എല്ലാ കുട്ടികക്കും വാക്സിനായി മാതാപിതാക്കൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി മനുഷ്ക് മാണ്ഡവിയ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus news live omicron modi covid vaccine booster

The moderation of comments is automated and not cleared manually by malayalam.indianexpress.com