നിലവില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണവൈറസിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ സാംക്രമികശേഷിയുള്ള രൂപാന്തരം സംഭവിച്ച ഇനത്തെ മലേഷ്യയില്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ഹോട്ടല്‍ ഉടമയില്‍ നിന്നും രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കൊറോണവൈറസ് ഇനത്തെ കണ്ടെത്തിയത്.
ലോകത്തിലെ മറ്റു ചിലയിടങ്ങളിലും ഈ ഇനത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് മലേഷ്യയിലെ ഈ ക്ലസ്റ്ററിലെ 45 രോഗികളില്‍ മൂന്ന് പേരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്.
14 ദിവസത്തെ ഹോം ക്വാറന്റൈന് ലംഘിച്ചതിന് ഈ ഹോട്ടല്‍ ഉടമയെ സര്‍ക്കാര്‍ അഞ്ച് മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. കൂടാതെ പിഴയും ഉണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ ഉള്‍പ്പെടുന്ന മറ്റൊരു ക്ലസ്റ്ററിലും രൂപാന്തരം പ്രാപിച്ച ഈയിനത്തെ കണ്ടെത്തിയിട്ടുണ്ട്.
Read Also: Covid-19 vaccine: ഇന്ത്യയില്‍ കോവിഡ്-19 വാക്സിന് നിര്‍മിക്കാന്‍ രണ്ട് കരാറുകള്‍ കൂടി
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിന് പരീക്ഷണങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കും ഈ പുതിയ ഇനമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. വാക്സിന്റെ കാര്യക്ഷമതയെ ബാധിച്ചേക്കും. കൂടാതെ രോഗം കൂടൂതല്‍ വേഗത്തില്‍ വ്യാപിക്കുമെന്നും പറഞ്ഞു.
യൂറോപ്പിലും യുഎസിലും കൂടുതല്‍ ഈയിനത്തിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമായതായി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.