ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാം ദിവസത്തിലേക്കു കടക്കവെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 694 ആയി ഉയര്‍ന്നു. ഇതുവരെ 16 പേര്‍ മരിച്ചതായും 44 പേര്‍ക്കു രോഗം മാറിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുള്ളറ്റിനില്‍ വ്യക്തമാക്കി.

കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 137 ആയി. 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12 പേര്‍ക്കു രോഗം ഭേദമായി. ഇന്ന് 19 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒന്‍പതു കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍ഗോഡ്, മലപ്പുറം ജില്ലക്കാരുമാണ്. തൃശൂരില്‍ രണ്ടു പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും ഓരോ ആള്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആകെ 1,02,003 പേരാണു നിരീക്ഷണത്തിലുള്ളത്. ഇതില്‍ 601 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഹാരാഷ്ട്രയില്‍ 124 പേരാണു ചികിത്സയിലുള്ളത്. കര്‍ണാടകയില്‍ 58 പേര്‍ക്കും ഡല്‍ഹിയില്‍ 42 പേര്‍ക്കും രോഗം ബാധിച്ചു.

ലോകത്തെമ്പാടുമായി 21,287 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 4,71,407 രോഗം സ്ഥിരീകരിച്ചു. ഇറ്റലയില്‍ 7,503 പേരാണു മരിച്ചത്. മരണസംഖ്യയില്‍ സ്‌പെയിന്‍ ചൈനയെ മരണം. സ്‌പെയിനില്‍ 3,647 പേരും ചൈനയില്‍ 3,163 പേരുമാണ് ഇതുവരെ മരിച്ചത്. ഇറാനില്‍ 2,077 പേരും ഫ്രാന്‍സില്‍ 1,331 പേരും മരിച്ചു.

വൈറസ് ബാധിതുടെ എണ്ണം വര്‍ധിക്കുന്ന നിരക്ക് താരതമ്യേന സ്ഥിരത കൈവരിക്കുന്നതായി കാണുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് പ്രാരംഭ പ്രവണത മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 14 വരെ രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ജീവിതം വഴിമുട്ടിയവരെ സഹായിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, കൊറോണ വൈറസ് പകര്‍ച്ചവ്യാധി ചര്‍ച്ച ചെയ്യാന്‍ സൗദി രാജാവ് സല്‍മാന്‍ അധ്യക്ഷതയില്‍ നടന്ന ജി -20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook