കോവിഡ് 19: ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, ചികിത്സാചെലവ് സർക്കാർ വഹിക്കും

കൊറോണ ബാധിച്ച മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകണമെന്നും കേന്ദ്രം നിർദേശം നൽകി

ന്യൂഡൽഹി: ലോകമെമ്പാടും പടർന്ന് പിടക്കുന്ന കോവിഡ് 19 വൈറസ് ഇന്ത്യയിലും രണ്ടുപേരുടെ ജീവൻ കവർന്നതിന് പിന്നാലെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതോടെ ദുരന്ത നിവാരണ ഫണ്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

വൈറസ് ബാധ സ്ഥിരീകരിച്ചവരുടെചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കേന്ദ്രം. കൊറോണ ബാധിച്ച മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകണമെന്നും കേന്ദ്രം നിർദേശം നൽകി.

Also Read: തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ, ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്ന് കലക്ടർ

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 83 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡല്‍ഹി ജനക്പുരി സ്വദേശിയായ അറുപത്തി ഒന്‍പതുകാരിയുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. നേരത്തെ കര്‍ണാടക കലബര്‍ഗി സ്വദേശിയായ എഴുപത്തിയാറുകാരന്‍ മരിച്ചിരുന്നു. ഇന്ന് രണ്ട് പേരിൽ കൂടിയാണ് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read: ജീവനക്കാരന് കൊറോണയന്ന് സംശയം; ഇന്‍ഫോസിസ് കെട്ടിടം ഒഴിപ്പിച്ചു

കൂടുതൽ ആളുകളിൽ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും രാജ്യത്ത് ശക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അതിന്റെ ബെംഗളൂരു ക്യാംപസിലെ ഒരു കെട്ടിടം ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരോട് ഇവിടെ വരേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയതെന്നും ഇന്‍ഫോസിസ് പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus national disaster covid

Next Story
ഏഴു മാസങ്ങൾക്കുശേഷം ഫറൂഖ് അബ്‌ദുല്ല മകൻ ഒമർ അബ്‌ദുല്ലയെ കണ്ടുFarooq Abdullah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com