scorecardresearch

കോവിഡ്-19: ചെെനയിൽ നിന്നുള്ള മാസ്കുകൾക്ക് എന്താണ് പ്രശ്നം? തിരിച്ചയച്ച് കൂടുതൽ രാജ്യങ്ങൾ

വേണ്ടത്ര നിലവാരമില്ലാത്തതാണ് ചെെനയിൽ നിന്നുള്ള മാസ്കുകളെന്നു  ഫിൻലാൻഡ് പ്രതികരിച്ചു

വേണ്ടത്ര നിലവാരമില്ലാത്തതാണ് ചെെനയിൽ നിന്നുള്ള മാസ്കുകളെന്നു  ഫിൻലാൻഡ് പ്രതികരിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,500 കടന്നു: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ഗുണനിലവാരം ചോദ്യം ചെയ്ത് കൂടുതൽ രാജ്യങ്ങൾ. ഫിൻലാൻഡാണ് അവസാനമായി ഇത്തരമൊരു പ്രതികരണമറിയിച്ചത്. വേണ്ടത്ര നിലവാരമില്ലാത്തതാണ് ചൈനയിൽ നിന്നുള്ള മാസ്കുകളെന്നു  ഫിൻലാൻഡ് പ്രതികരിച്ചു. കോവിഡ് പരിശോധനാ കിറ്റുകളുടെയും ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെയും (പിപിഇ) അപര്യാപ്തത ലോകവ്യാപകമായി നേരിടുമ്പോഴാണ് ഫിൻലാൻഡ് അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ചൈനീസ് ഉപകരണങ്ങളെക്കുറിച്ച് പരാതി ഉയരുന്നത്.

Advertisment

Also Read: Explained: ഒരാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം എത്രയാകും

ചൈനയിൽ നിന്നു വന്ന 20 ലക്ഷം സർജിക്കൽ മാസ്കുകൾക്കും 2,30,000 റെസ്പിറേറ്ററി മാസ്കുകൾക്കും കോവിഡ് പ്രതിരോധത്തിനും ആശുപത്രിയിലെ ഉപയോഗത്തിനും വേണ്ട ഗുണനിലവാരമില്ലെന്ന് കണ്ടത്തിയതതായി ഫിൻലാൻഡ് പ്രതികരിച്ചു. എന്നാൽ വീടുകൾ സന്ദർശിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ മാസ്കുകൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഫിന്നിഷ് ആരോഗ്യ മന്ത്രി എയ്നോ കെയ്സ പെകോനെൻ പറഞ്ഞു.

Advertisment

അഞ്ച് ലക്ഷത്തോളം സർജിക്കൽ മാസ്കുകളും 50,000 റെസ്പിറേറ്റർ മാസ്കുകളും പ്രതിദിനം ആവശ്യമുള്ള ഫിൻലാൻഡ് ഇവയുടെ നിർമാണത്തിനായി മൂന്ന് തദ്ദേശീയ സ്ഥാപനങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്. പ്രതിദിനം രണ്ട് ലക്ഷം വീതം മാസ്കുകൾ നിർമിക്കാനാണ് കരാർ. ഈ മാസം അവസാനത്തോടെ ഇവയുടെ ഉദ്പാദനം ആരംഭിക്കും.

In Lawrence, Mass., the New Balance athletic shoe company is making face masks for healthcare workers after consulting with local physicians and experts at Harvard. യുഎസിലെ മസാച്യുസെറ്റ്സിൽ ന്യൂ ബാലൻസ് സ്പോർട്സ് ഉപകരണ നിർമാണ ശാലയിൽ കോവിഡ് പ്രതിരോധ മാസ്കുകളുടെ നിർമാണം ആരംഭിച്ചപ്പോൾ

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ സ്പെയിൻ, നെതർലാൻഡ്സ് തുർക്കി ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള മാസ്കുകൾ തിരിച്ചുനൽകിയിരുന്നു. മാസ്കുകൾ വേണ്ടത്ര പരിശോധിക്കാതെയാവാം പരാതി ഉയരുന്ന രാജ്യങ്ങൾ അവ വാങ്ങിയതെന്ന് ചൈനീസ് സർക്കാരിന്റെ പ്രതികരണം ഈ വിഷയത്തിൽ പുറത്തു വന്നിരുന്നു. ശസ്ത്രക്രിയയ്ക്കും ആശുപത്രിയിലെ സമാന ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കാത്തവയാണ് മാസ്കുകളെന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കാനഡ

ചൈനീസ് കമ്പനികളിൽ നിന്ന് കാനഡയിലെ ടൊറന്റോ നഗരത്തിലെ ആശുപത്രികളിലേക്കായി വാങ്ങിയ 62,620 മാസ്കുകൾ ബുധനാഴ്ച തിരിച്ചയച്ചിരുന്നു.   നഗരത്തിലെ ആശുപത്രിയിലെ ഉപയോഗത്തിനായി നിഷ്കർഷിക്കുന്ന നിലവാരം പുലർത്താത്തതിനാലാണ് മാസ്കുകൾ തിരിച്ചയക്കുന്നതെന്നു തദ്ദേശ ഭരണകൂടം വ്യക്തമാക്കി.

Also Read: പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കാമെന്ന് പഠനം

രണ്ട് ലക്ഷം ഡോളറിന് വാങ്ങിയ മാസ്കുകൾ കഴിഞ്ഞ മാസം 28നാണ് ടൊറന്റോയിലെത്തിയത്. ഇവ മുറിഞ്ഞു പോവുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. മാസ്കുകൾക്കായി നൽകിയ പണം തിരിച്ചുനൽകാൻ ചൈനീസ് നിർമ്മാതാക്കളോട് ആവശ്യപ്പെടുമെന്നും ടൊറന്റോ നഗര ഭരണകൂടം വ്യക്തമാക്കി.

സ്പെയിൻ

ചൈനീസ് നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയ 3,40,000 ടെസ്റ്റ് കിറ്റുകളിൽ 60,000 ത്തോളം കിറ്റുകളിൽ കോവിഡ് പരിശോധന കൃത്യമായി നടത്താൻ കഴിയില്ലെന്ന് സ്പാനിഷ് സർക്കാർ പറയുന്നു. അതേസമയം, ഈ കിറ്റുകൾ നിർമ്മിച്ച ഷെൻസെൻ ബയോഈസി ബയോടെക്നോളജി എന്ന സ്ഥാപനത്തിന് ഉൽപന്നങ്ങൾ വിൽക്കുന്നതിനായി ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നൽകിയിട്ടില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസി  പ്രതികരിച്ചു.

തുർക്കി

ചൈനീസ് കമ്പനികളിൽ നിന്നുള്ള കിറ്റുകളിൽ ചിലത് കൃത്യത പുലർത്തുന്നില്ലെന്നാണ് തുർക്കിയുടെ പ്രതികരണം. എന്നാൽ ഇവയിൽ 3.5 ലക്ഷത്തോളം കിറ്റുകൾ കൃത്യമായ ഫലം നൽകുന്നുണ്ടെന്നും തുർക്കി അധികൃതർ വ്യക്തമാക്കി.

നെതർലാൻഡ്സ്

ചൈനയിൽ നിന്നുള്ള ആറ് ലക്ഷത്തോളം മാസ്കുകൾ തിരിച്ചയച്ചതായി ഡച്ച് ആരോഗ്യ മന്ത്രാലയം മാർച്ചിൽ അറിയിച്ചിരുന്നു. ഗുണ നിലവാര സാക്ഷ്യപത്രമുണ്ടെങ്കിലും മാസ്കുകൾ മുഖത്ത് പാകമാവാത്തവയാണെന്നും അവയിലെ ഫിൽട്ടറുകളുടെ പ്രവർത്തന ശേഷി നിർമ്മാതാക്കൾ അവകാശപ്പെട്ടതിലും കുറവാണെന്നും മന്ത്രാലയം പ്രതികരിച്ചു.

Read in Englsih: Countries are returning masks imported from China: Here’s why

Corona Virus China Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: