Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ലോക്ക് ഡൗണ്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറു ലക്ഷം പേര്‍

ബലപ്രയോഗമോ ഭീഷണിയോ പ്രയോഗിക്കരുതെന്നും അഭയകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിനു പകരം സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും സിജെഐ നിര്‍ദേശിച്ചു.

home ministry, ആഭ്യന്തര മന്ത്രാലയം, കൊറോണ വൈറസ് ബാധ, mass exodus, coronavirus, coronavirus case, covid19, coronavirus relief camp, covid19 relief camp, home ministry, india lockdown, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് ആറ് ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാമ്പില്‍. 61,000 ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയ തൊഴിലാളികള്‍ക്കു ഭക്ഷണം, പോഷകവസ്തുക്കള്‍, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കഴിഞ്ഞ ദിവസം കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങുന്നതു വൈറസ് പടരാനിടയാക്കുമെന്നതിനാല്‍ റോഡിലിറങ്ങിയവരെ സമീപത്തെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി നിര്‍ദേശം നല്‍കിയത്. ബലപ്രയോഗമോ ഭീഷണിയോ പ്രയോഗിക്കരുതെന്നും അഭയകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിനു പകരം സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും സിജെഐ നിര്‍ദേശിച്ചു.

Read More: ‘ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്, വിളിക്കുമായിരിക്കും’; കേന്ദ്രമന്ത്രിമാരെ കുറിച്ച് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ ഏഴാം ദിവസത്തിലേക്കു കടക്കുമ്പോള്‍ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1252 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ന്യൂഡല്‍ഹി, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലായി 227 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം മരണം 52 ആയി.

കേരളത്തില്‍ ഇന്നു മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാളാണ്. ഇതോടെ സംസ്ഥാനത്ത് മരണം രണ്ടായി. ഇന്ന് ഏഴ് പേര്‍ക്കാണു കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡും തിരുവനന്തപുരത്തും രണ്ടു പേര്‍ക്ക് വീതവും കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് എട്ട്, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ വിദേശത്തുനിന്നു വന്നയാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. സംസ്ഥാനത്ത് ഇതുവരെ 241 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. 215 പേരാണ് ചികിത്സയിലുള്ളത്. 24 പേര്‍ രോഗമുക്തി നേടി.

സാമൂഹിക പിന്തുണ ഇല്ലാത്തതാണു രാജ്യത്ത് രോഗബാധിതരുടെ വര്‍ധനവിനു കാരണമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്ത് വൈറസിന്റെ സാമൂഹ്യ വ്യാപനമില്ലെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും. എന്നാല്‍ പുതിയ ഹോട്ട്സ്‌പോട്ടുകള്‍ പഠിക്കുന്നതായും അവിടെ ‘കര്‍ശനമായ നിരീക്ഷണം’ പിന്തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആഗോളതലത്തില്‍ 203 രാജ്യങ്ങളിലാണു കോവിഡ്- 19 പടര്‍ന്നുപിടിച്ചിരിക്കുന്നത്.
ലോകത്ത് രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍-164,620 പേര്‍. മറ്റു രാജ്യങ്ങളില്‍ രോഗബാധിച്ചവരുടെ എണ്ണം: ഇറ്റലി-101,739, സ്‌പെയിന്‍-94,417, ചൈന-82,240. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 9,222 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ നാല്‍പ്പതാമതാണ് ഇന്ത്യ.

വൈറസ് ബാധിച്ച് ലോകത്തെമ്പാടുമായി 37,820 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ 11,591 പേരും സ്‌പെയിനില്‍ 8,189 പേരും ചൈനയില്‍ 3,187 പേരും. അമേരിക്കയിലും മരണം മൂവായിരം കടന്നു. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 800 പേരാണു മരിച്ചത്. മൊത്തം 164,435 പേര്‍ രോഗമുക്തി നേടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus mha says over 6 lakh people living in relief camps across country

Next Story
വൈറസിനേക്കാൾ കൂടുതൽ പേരെ കൊല്ലുക പരിഭ്രാന്തി; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com