ന്യൂഡൽഹി: ഉപയോഗം കഴിഞ്ഞ മാസ്കുകളും കൈയ്യുറകളും സംസ്കരിക്കുന്നത് സംബന്ധിച്ച പുതിയ നിർദേശങ്ങളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. കോവിഡ്-19 മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ കൂട്ടത്തിലാണ് ഇവ. മാസ്കുകളും കൈയുറകളും മുറിച്ച് കഷ്ണങ്ങളാക്കി മൂന്നു ദിവസമെങ്കിലും പേപ്പർ ബാഗിലിട്ട് സൂക്ഷിക്കണമെന്ന് ബോർഡ് നിർദേശിക്കുന്നു.

രോഗബാധയുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും ഉപയോഗിക്കുന്ന മാസ്കുകളും കയ്യുറകളും മുറിച്ച് കഷ്ണങ്ങളാക്കി ചുരുങ്ങിയത് 72 മണിക്കൂർ (മൂന്നു ദിവസം) പേപ്പർ ബാഗിലിട്ട് വയ്ക്കണം. ഇതിനു ശേഷം മാത്രമേ ഇവ സംസ്കരിക്കാൻ പറ്റുകയുള്ളൂവെന്ന് ബോർഡ് വ്യക്തമാക്കി.

Read More: Covid-19: Updated symptoms, modes of transmission, immunity and complications: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

മാളുകൾ, ഓഫീസുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കാര്യത്തിലും സമാന രീതി പിന്തുടരണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നിർദ്ദേശിച്ചു.

“വാണിജ്യ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ മുതലായവയിൽ നിന്നോ പൊതുജനങ്ങളോ ഉപേക്ഷിക്കുന്ന പിപിഇകൾ കീറിമുറിച്ചതിന് ശേഷം 3 ദിവസത്തേക്ക് പ്രത്യേക ബിന്നിൽ സൂക്ഷിക്കണം, അതിനുശേഷം നനവില്ലാത്ത ഖരമാലിന്യങ്ങളായി (ഡ്രൈ സോളിഡ് വെയ്സ്റ്റ്) നീക്കംചെയ്യണം,” എന്ന് ബോർഡ് നിർദേശിക്കുന്നു.

Read More: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

“വീടുകളിൽ നിന്ന് ഒഴിവാക്കുന്ന മാസ്കുകളും കയ്യുറകളും മുറിച്ചതിന് ശേഷം കുറഞ്ഞത് 72 മണിക്കൂർ പേപ്പർ ബാഗിൽ സൂക്ഷിക്കണം. നനവില്ലാത്ത ഖരമാലിന്യങ്ങളായി ഉപേക്ഷിക്കണം,” എന്ന് ബോർഡിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു. മുറിച്ചുകളഞ്ഞില്ലെങ്കിൽ പിപിഇ കിറ്റുകളും മാസ്കുകളും കൈയുറകളും പുനരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകുന്നു.

ഇത് നാലാം തവണയാണ് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് സിപിസിബി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

എന്നാൽ, കോവിഡ് രോഗികൾ ഉപയോഗിച്ച ശേഷമുള്ള കാലിയായ വാട്ടർ ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളും ബയോ മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം ശേഖരിക്കേണ്ടതില്ലെന്നും ബോർഡിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

കോവിഡ്-19 രോഗി കൈകാര്യം ചെയ്ത ഭക്ഷണ അവശിഷ്ടം, ശൂന്യമായ ജ്യൂസ് ബോട്ടിലുകൾ അല്ലെങ്കിൽ ടെട്രാ പായ്ക്കുകൾ, ശൂന്യമായ വാട്ടർ ബോട്ടിലുകൾ, പാക്കേജിംഗ് വസ്തുക്കൾ എന്നിവ സുരക്ഷിതമായി കെട്ടിവച്ച ശേഷമാണ് നിർമാർജനത്തിനായി ഉപേക്ഷിക്കേണ്ടതെന്നാണ് ബോർഡ് പറയുന്നത്.

“ഖര മാലിന്യത്തിന് മഞ്ഞ നിറത്തിലുള്ള ബാഗ് ഉപയോഗിക്കരുത്,” എന്ന് നിർദേശങ്ങളിൽ പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട ബയോ മെഡിക്കൽ മാലിന്യങ്ങൾക്ക് മാത്രമായി മഞ്ഞ ബാഗുകൾ ഉപയോഗിക്കണമെന്നും ബോർഡ് വ്യക്തമാക്കി.

Read More: ചെറുക്കാം കോവിഡിനെ, ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കാം

മാലിന്യം കുറയ്ക്കുന്നതിനായി പുനരുപയോഗിക്കാൻ പറ്റുന്ന, അല്ലെങ്കിൽ ബയോ ഡീഗ്രേഡബിൾ ആയ പാത്രങ്ങളും പ്ലേറ്റുകളും ഗ്ലാസ്സുകളും സ്പൂണുകളുമെല്ലാം ഉപയോഗിക്കാം. അവ ഉചിതമായ മുൻകരുതലുകളോടെ കൈകാര്യം ചെയ്യുകയും ആശുപത്രി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും ബോർഡ് വ്യക്തമാക്ക.

ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം അനിവാര്യമാണെങ്കിൽ, ബയോ ഡീഗ്രേഡബിൾ ആയവ ഉപയോഗിക്കുക. നനഞ്ഞതും ഉണങ്ങിയതുമായ ഖരമാലിന്യ ബാഗുകൾ ചോർച്ചയില്ലെന്ന് ഉറപ്പാക്കിയ ബാഗുകളിലിട്ട് സുരക്ഷിതമായി കെട്ടിയിടണം. ഇതിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി തളിച്ച് അംഗീകൃത മാലിന്യ ശേഖരണ ജീവനക്കാർക്ക് കൈമാഫണം. പൊതുവായ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിന് മഞ്ഞ നിറത്തിലുള്ള ബാഗുകൾ ഉപയോഗിക്കരുത്. നനഞ്ഞ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് കമ്പോസ്റ്റബിൾ ബാഗുകൾ ഉപയോഗിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

റെയിൽ കോച്ചുകൾ പോലുള്ള താൽക്കാലിക ഐസൊലേഷൻ വാർഡുകളിലെ മാലിന്യങ്ങൾക്കായി പ്രത്യേക കളർ കോഡുകളിലുള്ള വെയിസ്റ്റ് ബിന്നുകൾ സൂക്ഷിക്കണം. കോവിഡ് -19 മാലിന്യങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പ്രത്യേകമായി വെയ്സ്റ്റ് ബിന്നുകൾ വേണ്. കോവിഡ് മാലിന്യങ്ങൾക്കായി രണ്ട് പാളികളുള്ള ചാക്കുകൾ ഉപയോഗിക്കണം എല്ലാ ദിവസവും എല്ലാ പാത്രങ്ങളും / പാത്രങ്ങളും അണുവിമുക്തമാക്കുകയും ചെയ്യുന്നു.

കോവിഡ് ഐസൊലേഷൻ വാർഡുകളിൽ ഉപയോഗിച്ച പി‌പി‌ഇ കിറ്റുകളുടെ അവശിഷ്ടങ്ങൾ ചുവന്ന ചാക്കിലാണ് ശേഖരിക്കേണ്ടതാണ്. ഉപയോഗിച്ച മാസ്കുകൾ (ട്രിപ്പിൾ ലെയർ മാസ്ക്, എൻ 95 മാസ്ക് മുതലായവ), ഹെഡ് കവർ / ക്യാപ്, ഷൂ കവർ, ഡിസ്പോസിബിൾ ലിനൻ ഗൗൺ, പ്ലാസ്റ്റിക് അല്ലാത്ത അല്ലെങ്കിൽ സെമി പ്ലാസ്റ്റിക് കവറിങ്ങ് എന്നിവ മഞ്ഞ ബാഗുകളിൽ ശേഖരിക്കണം. രോഗിയുടെ മാസ്കുകൾ, ടിഷ്യുകൾ, ബാത്ത്റൂം ഉപകരരണങ്ങൾ എന്നിവ ബയോമെഡിക്കൽ മാലിന്യങ്ങളാക്കി മാറ്റുകയും മഞ്ഞ ബാഗിൽ വേർതിരിക്കുകയും ചെയ്യും.

Read Morre: General households to cut and store waste masks, gloves for 72 hours before disposing of: CPCB

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook