ലണ്ടനിൽ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു

poornima, ie malayalam

ലണ്ടൻ: ബ്രിട്ടണിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയായ ഡോ.പൂർണിമ നായർ (55) ആണ് മരിച്ചത്. ഇതോടെ ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

ബിഷപ് ഓക്‌ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നു പൂർണിമ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ശ്ലോക് ബാലുപുരിയാണ് ഭർത്താവ്. മകൻ വരുൺ. പത്തനംതിട്ട റാന്നിയിൽനിന്നും ഡൽഹിയിലേക്ക് കുടിയേറിയവരാണ് ഡോ.പൂർണിമയുടെ കുടുംബം.

More Covid News: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നിട്ടുണ്ട്. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് (292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്.

സ്പെയിനിൽ മരണം 27,000ലേക്ക് അടുക്കുകയാണ്. റഷ്യയിൽ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ബ്രസീലില്‍ 779 പേരും യുകെയില്‍ 627 പേരും ഫ്രാന്‍സില്‍ 348 പേരും കാനഡയില്‍ 176 പേരും ഇറ്റലിയില്‍ 172 പേരും മരണപ്പെട്ടു.

Web Title: Coronavirus malayalee doctor died in london

Next Story
Covid 19 Kerala Evacuation: വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് കുവൈത്ത്, ജിദ്ദ വിമാനങ്ങൾ; നാടണയുന്നത് 307 പ്രവാസികൾvandebharat covid-19 evacuation
The moderation of comments is automated and not cleared manually by malayalam.indianexpress.com
X