അതിഥി തൊഴിലാളികൾക്കായി 2600 ട്രെയിനുകൾ അടുത്ത 10 ദിവസത്തിനുള്ളിൽ

ട്രെയിനുകളിൽ യാത്രചെയ്തവരിൽ 80 ശതമാനവും ഉത്തർ പ്രദേശ് ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെന്ന് റെയിൽവേ

Migrant Workers, അതിഥി തൊഴിലാളികൾ, Train, ട്രെയിൻ, special train, സ്പെഷ്യൽ ട്രെയിൻ, പ്രത്യേക ട്രെയിൻ, sramik, ശ്രമിക്, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ട അതിഥി തൊഴിലാളികളെ സ്വദേശങ്ങളിൽ തിരിച്ചെത്തിക്കുന്നതിനായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 2600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ. ആഭ്യന്തരമന്ത്രാലയവും റെയിൽ‌വേ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2600 ട്രെയിനുകളിലായി 36 ലക്ഷം തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കാൻ ലക്ഷ്യമിടുന്നതായി റെയിൽവേ വ്യക്തമാക്കി.

40 ലക്ഷത്തോളം തൊഴിലാളികൾ യാത്ര ചെയ്തു

കഴിഞ്ഞ 23 ദിവസത്തിനിടെ 40 ലക്ഷത്തോളം തൊഴിലാളികൾ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിൽ നാട്ടിലെത്തിയെന്ന് റെയിൽവേ അറിയിച്ചു. 2600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകളാണ് കഴിഞ്ഞ 23 ദിവസത്തിനിടെ സർവീസ് നടത്തിയത്. ഈ ട്രെയിനുകളിൽ യാത്രചെയ്തവരിൽ 80 ശതമാനവും ഉത്തർ പ്രദേശ് ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

മേയ് ഒന്നുമുതലാണ് അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകൾ ആരംഭിച്ചത്. ഹൈദരാബാദിലെ ലിംഗമ്പള്ളിയിൽനിന്ന് റാഞ്ചിക്ക് സമീപം ഹാട്ടിയയിലേക്കായിരുന്നു ആദ്യ സർവീസ്. അന്നേദിവസം ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കായിരുന്നു കേരളത്തിൽ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിൻ സർവീസ്.

ആവശ്യമുള്ളത്രയും കാലം സർവീസ് നടത്തും

നിശ്ചിത സമയത്തേക്കല്ല, തൊഴിലാളികൾക്ക് ആവശ്യമുള്ളത്രയും കാലം ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് വിനോദ് കുമാർ യാദവ് വ്യക്തമാക്കി. എല്ലാ യാത്രക്കാർക്കും സൗജന്യ ഭക്ഷണവും കുടിവെള്ളവും നൽകുന്നുണ്ടെന്നും ട്രെയിനുകളിലും സ്റ്റേഷനുകളിലും സാമൂഹിക അകല, ശുചിത്വ ചട്ടങ്ങൾ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തൊഴിലാളികളും കഴിയുന്നത്ര വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും  ആവശ്യമുള്ളതുവരെ പ്രത്യേക ട്രെയിനുകൾ ഓടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിദിനം 260 സ്‌പെഷ്യൽ ട്രെയിനുകൾ

കഴിഞ്ഞ 4 ദിവസത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 260 സ്‌പെഷ്യൽ ട്രെയിനുകളിലായി ദിവസവും 3 ലക്ഷം തൊഴിലാളികളാണ് യാത്ര ചെയ്തത്. അടുത്ത 10 ദിവസത്തിനുള്ളിൽ 36 ലക്ഷം തൊഴിലാളികൾ സ്പെഷ്യൽ ട്രെയിനുകളിൽ യാത്ര ചെയ്യും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കാം. സ്‌പെഷ്യൽ ട്രെയിനുകളുടെ ചെലവ് 85 ശതമാനം കേന്ദ്രവും സംസ്ഥാനങ്ങൾ 15 ശതമാനവും വഹിക്കുന്നതായും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.

1000 ടിക്കറ്റ് കൗണ്ടറുകൾ തുറന്നു

ഈ മാസം 12ന് ആരംഭിച്ച സാധാരണ ട്രെയിൻ സർവീസുകളിൽ യാത്ര അനുവദിച്ച 97 ശതമാനം സീറ്റുകളിലേക്കുള്ള ടിക്കറ്റുകളും വിറ്റുപോയിരുന്നുവെന്നും റെയിൽവേ അറിയിച്ചു. രാജ്യത്തുടനീളം 1000 ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. കൂടുതൽ ഉടൻ തുറക്കുമെന്നും റെയിൽവേ ബൊർഡ് ചെയർമാൻ അറിയിച്ചു.

കോവിഡ് കോച്ചുകളിൽ 50 ശതമാനം ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലേക്ക്

കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരുന്ന കോച്ചുകളിൽ 50 ശതമാനം ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിൽ ഉപയോഗിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. കോവിഡ് ചികിത്സാ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം. ഉംപുൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നതായും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus lockdown new shramik special trains for migrant workers railway

Next Story
Covid-19 Highlights: സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രിtrain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com