ന്യൂഡൽഹി: രാജ്യത്ത് മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി ഒരു ദിവസം പിന്നിടുമ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുളള പുതിയ മാർഗ നിർദേശം കേന്ദ്രസർക്കാർ ഇന്നു പുറത്തിറക്കി. ഏപ്രിൽ 20 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. കാർഷിക മേഖലയ്ക്കും കോഴി, മത്സ്യ മേഖലയ്ക്കും ഇളവുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താനും അനുമതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുളള ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻ‌ഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു.

അനുവദിച്ചത് എന്തൊക്കെ?

ആരോഗ്യ മേഖല

എല്ലാ ആരോഗ്യ സേവനങ്ങളും സാമൂഹിക മേഖലയും പ്രവർത്തനക്ഷമമായി തുടരും; പൊതുജനാരോഗ്യ സേവനങ്ങൾ ഒരു തടസ്സവുമില്ലാതെ പ്രവർ‌ത്തിക്കും

ലാബുകൾ, ഫാർമസികൾ, വെറ്റിനറി ആശുപത്രികൾ എന്നിവ തുറക്കും. മരുന്നുകളുടെ നിർമ്മാണ യൂണിറ്റുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം അനുവദിക്കും

കാർഷിക മേഖല

കാർഷിക ഉൽ‌പ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും, രാസവളങ്ങൾ‌, കീടനാശിനികൾ‌, വിത്തുകൾ‌ എന്നിവയുടെ ഉൽ‌പാദനവും വിൽ‌പനയും, സമുദ്ര, ഉൾനാടൻ മത്സ്യബന്ധന പ്രവർത്തനങ്ങൾ; ക്ഷീര, കോഴി, തോട്ടമേഖലയിലെ ജീവനക്കാർക്കും പ്രവർത്തിക്കാൻ അനുമതി

ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ; റോഡുകൾ, ജലസേചന പദ്ധതികൾ, കെട്ടിട നിർമ്മാണം എന്നിവയ്ക്ക് അനുമതി. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുളള ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് അനുമതി.

ഫിഷിംഗ്, അക്വാകൾച്ചർ വ്യവസായത്തിന് അനുമതി. മത്സ്യ ഉൽ‌പന്നങ്ങളുടെ വിപണനത്തിന് അനുമതി

ചായ, കാപ്പി, റബ്ബർ അടക്കമുളള തോട്ടം മേഖലയിലെ ജോലിക്ക് പരമാവധി 50 ശതമാനം തൊഴിലാളികൾ മാത്രം

പാൽ, പാൽ ഉൽപന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിതരണം, വിൽപ്പനയ്ക്ക് അനുമതി

മൃഗസംരക്ഷണ ഫാമുകൾക്ക് പ്രവർത്തിക്കാം

മൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും പ്രവർത്തനാനുമതി

സാമ്പത്തിക മേഖല

ആർബിഐ, ബാങ്കുകൾ, എടിഎമ്മുകൾ, സെബി അംഗീകരിച്ച മൂലധന, ഡെബ്റ്റ് മാർക്കറ്റുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം

സെബി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പരസ്യപ്പെടുത്തിയ മൂലധന, ഡെബ്റ്റ് മാർക്കറ്റ് സേവനങ്ങൾ

ഐആർഡിഎഐ, ഇൻഷുറൻസ് കമ്പനികൾ

സാമൂഹിക മേഖല

കുട്ടികൾ, മാനസിക വൈകല്യമുള്ളവർ, മുതിർന്ന പൗരന്മാർ, നിരാലംബരായവർക്കുള്ള ഹോമുകൾ

അംഗൻവാടികൾ, നിരീക്ഷണ കേന്ദ്രങ്ങൾ

സാമൂഹിക അകലം, മുഖംമൂടി എന്നിവ കർശനമായി നടപ്പിലാക്കി തൊഴിലുറപ്പ് പദ്ധതികൾ

പൊതു സേവനങ്ങൾ

പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ, സ്റ്റോറേജ് ഔട്ട്‌ലെറ്റുകൾ

വൈദ്യുതി ഉൽപാദനം, വിതരണം

പോസ്റ്റ് ഓഫീസ് അടക്കമുളള പോസ്റ്റർ സർവീസുകൾ

മുനിസിപ്പൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം

ടെലികമ്മ്യൂണിക്കേഷനും ഇന്റർനെറ്റും

ചരക്ക് ഗതാഗതം

അവശ്യമോ അനിവാര്യമോ ആയ വ്യത്യാസമില്ലാതെ ചരക്ക് ഗതാഗതം അനുവദിക്കും

ചരക്ക് ഗതാഗതത്തിനായി റെയിൽ‌വേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം

അവശ്യ സേവനങ്ങളുടെ ഗതാഗതത്തിനായി ലാൻഡ് പോർട്ടുകളുടെ പ്രവർത്തനം

ട്രക്കുകളിൽ രണ്ട് ഡ്രൈവർമാരും ഒരു സഹായിയും മാത്രം

Read Also: ലോക്ക്ഡൗണ്‍: പൊതുഗതാഗതത്തിൽ ഇളവില്ല; കാർഷിക, വ്യവസായ മേഖലയ്‌ക്ക് ആശ്വാസം

അവശ്യ സർവീസുകൾ

റേഷൻ ഷോപ്പുകൾ (പിഡിഎസിന് കീഴിൽ) ഉൾപ്പെടെയുള്ള കടകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, രാസവളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ. ഇവയ്ക്ക് സമയ നിയന്ത്രണമില്ല. ജനങ്ങൾ വീടുകളിൽനിന്നും പുറത്തിറങ്ങുന്നത് കുറയ്ക്കാൻ ജില്ലാ അധികാരികൾ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യണം.

അച്ചടി, ഇലക്ട്രോണിക് മീഡിയ

കൊറിയർ സർവീസുകൾ അടക്കമുളള ഇ-കൊമേഴ്സ് പ്രവർത്തനം

കോൾഡ് സ്റ്റോറേജ്, വെയർഹൗസിങ് സേവനങ്ങൾ

സർക്കാർ പ്രവർത്തനങ്ങൾക്കായി മാത്രം ഡാറ്റ, കോൾ സെന്ററുകൾ

ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവയിൽ വിനോദസഞ്ചാരികളെയും ലോക്ക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നവരെയും മാത്രം താമസിപ്പിക്കാം

ഇലക്ട്രീഷ്യൻ, പ്ലംബർ പോലുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്ക് യാത്രാനുമതി

വ്യവസായങ്ങൾ

അവശ്യവസ്തുക്കളുടെയും ഗ്രാമീണ വ്യവസായങ്ങളുടെയും നിർമ്മാണത്തിനു പുറമേ, കൽക്കരി, ഖനി, ധാതു, പാക്കേജിങ് വസ്തുക്കൾ, ചണം, ഇഷ്ടിക ചൂള എന്നിവയുടെ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ

ഐടി ഹാർഡ്‌വെയറിന്റെയും അവശ്യവസ്തുക്കളുടെയും നിർമ്മാണവും പാക്കേജിങ്ങും പുനരാരംഭിക്കാം

നിർമ്മാണ മേഖല

റോഡുകൾ, ജലസേചന പദ്ധതികൾ, കെട്ടിടങ്ങൾ, എല്ലാത്തരം വ്യാവസായിക പദ്ധതികൾ എന്നിവയുടെ നിർമ്മാണം

പുനരുപയോഗ ഊർജ ഉൽ‌പന്നങ്ങളുടെ നിർമ്മാണം

മറ്റുളളവ

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ആരോഗ്യം, കുടുംബക്ഷേമം, ദുരന്ത നിവാരണ, മുന്നറിയിപ്പ് ഏജൻസികൾ

പൊലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ, എമർജൻസി സർവീസുകൾ

സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ മറ്റെല്ലാ വകുപ്പുകൾക്കും നിയന്ത്രിത സ്റ്റാഫുകളുമായി പ്രവർത്തിക്കാം

അനുവദിക്കാത്തത് എന്തൊക്കെ?

റോഡ്, ട്രെയിൻ, വ്യോമഗതാഗതം പുനരാരംഭിക്കില്ല

അടിയന്തര ഘട്ടങ്ങളിൽ ചികിത്സയ്ക്കായി അന്തർ സംസ്ഥാന യാത്രകൾ നടത്താം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ അടഞ്ഞു കിടക്കും

സിനിമ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ തുറക്കില്ല

ഒരു തരത്തിലുമുളള സാമൂഹിക, രാഷ്ട്രീയ പരിപാടികൾ പാടില്ല

ആരാധനാലയങ്ങൾ തുറക്കരുത്

Read in English: India coronavirus lockdown guidelines: What’s allowed, what’s not

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook