ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് കേന്ദ്രം അറിയിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി.
Also Read: കേരളത്തിന് ആശ്വാസ ദിനം; പുതിയ ഒരു കോവിഡ്-19 കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.
Extension of Lockdown and I… by Express Web on Scribd
എല്ലാ സോണുകളിലുമുള്ള 65 ന് മുകളിൽ പ്രായമുള്ളവരും 10 താഴെ പ്രായമുള്ളവരും, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരും വീടുകളിൽ തന്നെ തുടരണം. ഇളവുകൾ ലഭിക്കുന്ന സോണുകളിലും സാമൂഹിക അകലം പാലിക്കാൻ ആളുകൾ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മൂന്നാം ഘട്ട ലോക്ക്ഡൗണിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, രാജ്യമെമ്പാടും (സോൺ പരിഗണയില്ലാതെ), താഴെപ്പറയുന്നവ നിരോധിച്ചിരിക്കുന്നു.
1. വിമാനമാർഗ്ഗം, റെയിൽ, മെട്രോ, റോഡ്, വഴിയുള്ള അന്തർസംസ്ഥാന യാത്ര
2. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ, പരിശീലന/കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പ്
3. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ
4. സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ പോലെ ആളുകൾ കൂടാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ
5. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഒത്തുചേരലുകൾ
6. ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ
അതേസമയം തിരഞ്ഞെടുത്ത ആവശ്യങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന ആവശ്യങ്ങൾക്കായി വായു, റെയിൽ, റോഡ് യാത്ര സാധ്യമാണ്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയുള്ള യാത്രകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു.