അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനിടയിൽ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പൊലീസിന്റെ വലിയ സേന തന്നെയുണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടാൻ ഡ്രോണ്‍ ക്യാമറകളും ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഡ്രോണുപയോഗിച്ച് ചില വിരുതന്മാര്‍ പൊലീസിനെ വെട്ടിച്ച് പാന്‍മസാല വിതരണം ചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം.

Read More: ‘ഗംഭീരം’; കേരള പൊലീസിന് സല്യൂട്ടടിച്ച് കമൽ ഹാസൻ

View this post on Instagram

ગુજરાતીઓ પાન-મસાલા માટે કંઈપણ કરી શકે તે ફરી એકવાર સાબિત થઈ ગયું….કોરોનાની આ મહામારીના સમયમાં પણ મોરબીમાં ડ્રોનથી મસાલો લેવામાં આવ્યો.. પોલીસને જાણ થતાજ કારવાઈ કરવામાં આવી છે…. આવું જોખમ ના ખેડો Courtesy:- Social Media #morbi #lockdown2020 #lockdown #panmasala #gujaratpolice #ahmedabad #rajkot #surat #baroda #gujju #gujjuthings #gujjugram #gujju_vato #gujjustyle #gujjuworld #gujjuwood #gujjuness #gujjuchu #drone #dronephotography #dronestagram #tiktok #tiktokgujju

A post shared by પારકી પંચાત (@parki_panchat) on

ഇതിനു പുറമേ ഡ്രോണിൽ പാൻ മസാല വിതരണം ചെയ്യുന്ന വീഡിയോ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് മറ്റ് നിരവധി ഇടങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ക്യാമറയില്‍ പാന്‍മസാല പായ്ക്കറ്റുകള്‍ പിടിപ്പിച്ച് വിതരണം ചെയ്യുന്ന വീഡിയോ ആദ്യം ടിക് ടോക്കിൽ ആണ് എത്തിയത്. വീഡിയോയിൽ, പാൻ മസാലയുടെ പായ്ക്കറ്റുകൾ ഡ്രോണിൽ തൂങ്ങിക്കിടക്കുന്നതായി കാണാം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook