scorecardresearch

ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും; ലോക്ക്ഡൗൺ 4.0 മാര്‍ഗരേഖ

തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും അടഞ്ഞുകിടക്കും

തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും അടഞ്ഞുകിടക്കും

author-image
WebDesk
New Update
ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും; ലോക്ക്ഡൗൺ 4.0 മാര്‍ഗരേഖ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം തവണയും നീട്ടിയിരിക്കുകയാണ്. മേയ് 31 വരെയാണ് ലോക്ക്ഡൗൺ നാലാം ഘട്ടം. ലോക്ക്ഡൗൺ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പ്രഖ്യാപിച്ചു. പുതുക്കിയ മാർഗരേഖയിലും മേയ് 31 വരെ വിമാന സർവീസുകളും മെട്രോ ട്രെയിൻ സർവീസുകൾക്കും വിലക്ക് തുടരും.

Advertisment
  • ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
  • സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ അടഞ്ഞ് തന്നെ കിടക്കും. ഓൺലൈൻ / വിദൂര പഠനം അനുവദിക്കുന്നത് തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • മെട്രോ ട്രെയി ൻ സർവീസുകൾ ഉണ്ടാകില്ല
  • ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞ് തന്നെ കിടക്കും.
  • എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.
  • Corona, കൊറോണ, Lock Down, ലോക്ക്‌ഡൗണ്‍, Covid , കോവിഡ്, IE Malayalam, ഐഇ മലയാളം

  • സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് വിലക്ക്
  • ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
  • കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
  • സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
  • എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണം. അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
  • അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയുള്ള യാത്രകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു.

https://www.scribd.com/document/461831887/MHA-Order-Dt-17-5-2020-on-Extension-of-Lockdown-Till-31-5-2020-With-Guidelines-on-Lockdown-Measures#from_embed" style="text-decoration: underline;">MHA Order Dt. 17.5.2020 on ... by https://www.scribd.com/user/195400038/The-Indian-Express#from_embed" style="text-decoration: underline;">The Indian Express on Scribd

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: