ന്യൂസീലൻഡിൽ 102 ദിവസത്തിനു ശേഷം സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ

നാളെ മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കും

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ഓക്ക്‌ലൻഡ്: ന്യൂസീലൻഡിൽ വീണ്ടും ഉറവിടം അറിയാത്ത കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതായി പ്രധാനമന്ത്രി ജസീന്ത ആർഡേൺ അറിയിച്ചു. 102 ദിവസത്തിനു ശേഷമാണ് രാജ്യത്ത് പ്രാദേശിക സമ്പർക്കം വഴി പുതുതായി കോവിഡ് രോഗബാധ സ്ഥീരീകരിക്കുന്നത്. ഓക്ക്‌ലൻഡിൽ ഒരു വീട്ടിലെ നാല് പേർക്കാണ് ഇപ്പോൾ പുതുതായി രോഗബാധ കണ്ടെത്തിയതെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാൻഡിൽ ബുധനാഴ്ച ഉച്ച മുതൽ ലെവൽ മൂന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആളുകളോട് കഴിയുന്നതും വീട്ടിനകത്ത് കഴിയാൻ ആവശ്യപ്പെട്ടു. വിവിധ സ്ഥാപനങ്ങൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങൾ ലെവൽ മൂന്ന് നിയന്ത്രണങ്ങളിലേക്ക് മാറ്റും.

Read More: Covid-19 Vaccine: ലോകത്തെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യ അനുമതി നല്‍കി

കർശനമായ ലോക്ക്ഡൗൺ നടപടികൾ സ്വീകരിച്ച് കോവിഡ് രോഗവ്യാപനത്തെ നിയന്ത്രണത്തിലാക്കിയ രാജ്യമാണ് ന്യൂസീലൻഡ്. മാർച്ച് അവസാനത്തോടെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്ത് 100ഓളം പേർക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ച സമയത്ത് തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണ നടപടികൾ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ പ്രാദേശികസമ്പർക്കം വഴി ആർക്കും രോഗം പകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുമില്ലായിരുന്നു.

വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്ക് മാത്രമാണ് കഴിഞ്ഞ മൂന്നു മാസ കാലയളവിൽ രാജ്യത്ത് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇവരെ അതിർത്തി മേഖലകളിലടക്കം തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിളേക്ക് മാറ്റുകയും ചെയ്തിരുന്നു.

Read Also: Covid-19 Vaccine: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

വരുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാമൂഴം തേടുന്ന ജെസീന്ത അർഡൻ തിങ്കളാഴ്ച ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജ്യത്തെ കോവിഡ് ബാധ വരുതിയിലാക്കിയത് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് -19 കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ രാജ്യത്തെ മുന്നോട്ട് നയിക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും അവർ പറഞ്ഞിരുന്നു. ന്യൂസിലാന്റിന്റെ ലോക്ക്ഡൗണിന്റെ വിജയത്തിന്റെ അർത്ഥം, ഇപ്പോൾ “ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്” നമ്മളെന്നാണെന്നും അത് വീണ്ടെടുപ്പിന്റെ ഒരു തുടക്കമാണെന്നും അർഡൻ പറഞ്ഞിരുന്നു.

Read More: Coronavirus breaks out again in New Zealand after 102 days

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus local new case in new zealand after 102 days

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com