Covid-19 Live Updates: കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 18 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 693 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത് 32 പേർക്കാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 63 ശതമാനം ആളുകളും അറുപത് വയസ്സിനു മുകളിലുള്ളവരാണ്. യുവാക്കളിൽ രോഗബാധ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിച്ച ആകെയുള്ളവരിൽ 1,495 പേരും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതും മരണം സ്ഥിരീകരിച്ചതും. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,067 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസീറ്റിവ് കേസുകളിൽ 80 ശതമാനവും 62 ജില്ലകളിൽ നിന്ന് മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയിൽ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്.
Live Blog
Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 വാർത്തകൾ തത്സമയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യത്ത് ഒൻപത് മിനിറ്റ് ‘ലൈറ്റ് ഓഫ്’ ക്യാമ്പൈന് നടന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ് ഒമ്പത് മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ കെടുത്തി ദീപം തെളിയിക്കാന്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
ബാഴ്സലോണ: മാഞ്ചസ്റ്റർ സിറ്റി മുഖ്യ പരിശീലകൻ പെപ് ഗാർഡിയോളയുടെ മാതാവ് ഡൊളോസ് സാല കാരിയോ, കോവിഡ്-19 ബാധയെത്തുടർന്ന് മരിച്ചു. 82 വയസ്സായിരുന്നു. ബാഴ്സലോണയ്ക്കടുത്തുള്ള മൻറേസയിൽ വച്ചായിരുന്നു മരണമെന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. Read More
കോവിഡ് 19 പ്രതിരോധ -സമാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ഒരു കോടി രൂപ സംഭാവന നൽകി. കോർപറേഷന്റെ പൊതുനന്മാ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ സംഭാവന ചെയ്തത്.
ഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറൻ്റയിൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ൽ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തിയതിൻ്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്.സ്ത്രീകൾ ഉൾപ്പെടെയുള്ള മലയാളികൾ ഒരു മുറിയിൽ ഒന്നിലേറെപ്പേർ താമസിക്കുന്നതിനാൽ സാമുഹിക അകലം പാലിക്കുന്നതിന് സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമാകുന്നില്ല. ഈ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്നും കേന്ദ്ര വിദേശകാര മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുവൈറ്റിൽ ഏപ്രിൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികൾ ഉൾപ്പെടെ 40,000 ഇന്ത്യക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നത് നിരവധി പേർക്ക് ആശ്വാസമാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് കുവൈറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
മുംബൈ, ഡൽഹി നഗരങ്ങളിൽ തൊഴിലെടുക്കുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ സംബന്ധിച്ച വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്ര, ഡെല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടും. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുംബൈയിൽ 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 150ലേറെ നഴ്സുമാര്‍ മുംബൈയിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ നഴ്സുമാർക്ക് ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 2500 ട്രെയിൻ കോച്ചുകൾ ക്വാറന്റെെൻ വാർഡുകളാക്കി മാറ്റിയതായി റെയിൽവേ മന്ത്രാലയം. 2500 കോച്ചുകളിലായി 40,000 ഐസൊലേഷൻ കിടക്കകളാണ് സജ്ജമാക്കിയത്. രാജ്യത്തെ 133 കേന്ദ്രങ്ങളിലായി ദിനംപ്രതി 375 കോച്ചുകളാണ് ക്വാറന്റെെൻ വാർഡുകളായി മാറ്റിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തി ഒരാളുടെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടത്. മാർച്ച് 22-ന് നവയുഗ് എക്സ്പ്രസില്‍ കോഴിക്കോട് എത്തിയ ആൾ സുഹൃത്തിന്റെ വാഹനത്തില്‍ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദില്‍ എത്തി. നിസ്കാരത്തിനും വിശ്രമത്തിനും ശേഷം ഇവിടെ നിന്ന് പുലർച്ചെ വീട്ടിലേക്ക്. ഏപ്രിൽ മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആംബുലന്‍സില്‍ ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് 18 മലയാളികൾ മരിച്ചെന്നും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിച്ച ആകെയുള്ളവരിൽ 1,495 പേരും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതും മരണം സ്ഥിരീകരിച്ചതും. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,067 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസീറ്റിവ് കേസുകളിൽ 80 ശതമാനവും 62 ജില്ലകളിൽ നിന്ന് മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 693 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത് 32 പേർക്കാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 63 ശതമാനം ആളുകളും അറുപത് വയസ്സിനു മുകളിലുള്ളവരാണ്. യുവാക്കളിൽ രോഗബാധ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ 693 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച മണിക്കൂർ കൂടിയാണിത്. ആകെ മരണസംഖ്യ 109 ആയി.
രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും. Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എല്ലാ എംപിമാരുടേയും ശമ്പളം വെട്ടിക്കുറച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ഒരു സാമൂഹ്യപ്രതിബദ്ധത എന്ന രീതിയിൽ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അടക്കം ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ട്. ശമ്പളം വെട്ടിക്കുറയ്ക്കാൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന തുകയെല്ലാം ഇന്ത്യയുടെ സഞ്ചിത നിധിയിലേക്ക് പോകും. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായും ജാവദേക്കർ അറിയിച്ചു. എംപിമാരുടെ ശമ്പളം, അലവൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട 1954 ലെ പാർലമെന്റ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി ജാവദേക്കർ വ്യക്തമാക്കി.
കൊച്ചി: കൊല്ലത്തെ യൂത്ത് കോൺഗ്രസിന്റെ സൗജന്യ ഭക്ഷ്യ വിതരണം സർക്കാർ കിച്ചന്റെ ഭാഗമാക്കുന്നതിൽ നിലപാട് അറിയിക്കാൻ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. വിശദമായ നിവേദനം ഇന്ന് തന്നെ കലക്ടർക്ക് നൽകാൻ കോടതി നിർദേശിച്ചു. ഹർജി നാളെ കോടതി വീണ്ടും പരിഗണിക്കും. അതിനു മുൻപ് കലക്ടർ തീരുമാനം അറിയിക്കണം. കുന്നത്തൂർ, ചാവറ, കുണ്ടറ എന്നിവിടങ്ങളിൽ നടത്തുന്ന സമൂഹ അടുക്കള നിർത്തിവയ്ക്കാൻ പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എൻ.ഫൈസൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. നിവേദനത്തിൽ കലക്ടർ തീരുമാനം എടുക്കുന്നത് വരെ ഭക്ഷം നൽകാൻ പാടില്ല. രാവിലെയും രാത്രിയും കൂടി ഭക്ഷണം സൗജന്യമായി നൽകുമെന്ന ഹർജിക്കാരുടെ നിർദേശം, കലക്ടറെ അറിയിക്കാനും കോടതി നിർദേശിച്ചു.
കൊറോണ വൈറസ് ബാധിച്ച് ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ആറാമത്തെ പരിശോധന ഫലവും നെഗറ്റീവായതിനെ തുടർന്നാണ് കനിക കപൂറിനെ ഡിസ്ചാർജ് ചെയ്തത്. കനികയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി പിആർഒ കുസും യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടാഴ്ച വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരണം.
കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ചത് ദിവസ വേത തൊഴിലാളികളെയെന്ന് സർവേ. 21 ദിവസത്തെ ലോക്ക്ഡൗൺ 3,196 കുടിയേറ്റ നിർമാണ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചതായി സർവേ പറയുന്നു. 92.5 തൊഴിലാളികൾക്ക് ഇതിനോടകം ഒരാഴ്ച മുതൽ മൂന്ന് ആഴ്ച വരെയുള്ള ജോലി നഷ്ടപ്പെട്ടത് ലോക്ക്ഡൗണിന്റെ സ്വാധീനം എത്രത്തോളമായിരുന്നുവെന്നത് പ്രകടിപ്പിക്കുന്നതായി സർവേ സ്ഥിരീകരിക്കുന്നു.
ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തി ഒരാളുടെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടത്. മാർച്ച് 22-ന് നവയുഗ് എക്സ്പ്രസില്‍ കോഴിക്കോട് എത്തിയ ആൾ സുഹൃത്തിന്റെ വാഹനത്തില്‍ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദില്‍ എത്തി. നിസ്കാരത്തിനും വിശ്രമത്തിനും ശേഷം ഇവിടെ നിന്ന് പുലർച്ചെ വീട്ടിലേക്ക്. ഏപ്രിൽ മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആംബുലന്‍സില്‍ ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
കോവിഡ്-19നെ നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പല ലോകരാജ്യങ്ങളും. ഇതിനോടകം തന്നെ എഴുപതിനായിരത്തോട് അടുക്കുന്ന മരണനിരക്ക് ആശങ്കയിലാക്കുന്നത് ഭാവിയെ തന്നെയാണ്. ഫലപ്രദമായി വൈറസിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. രോഗികളെ ശുശ്രൂഷിച്ച പല ഡോക്ടമരും നഴ്സുമാർക്കും വൈറസ് ബാധയേറ്റു. ഈ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക മുഖാവരണം നിർമ്മിച്ചിരിക്കുകയാണ് ഡിജിറ്റൽ ഇന്നോവേഷൻ ഭീമന്മാരായ ആപ്പിൾ.
കൊറോണ വൈറസ് ബാധിച്ച് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റ്റ്റ്യൂട്ടൽ ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ആറാമത്തെ പരിശോധന ഫലവും നെഗറ്റീവായതിനെ തുടർന്നാണ് കനിക കപൂറിനെ ഡിസ്ചാർജ് ചെയ്തത്. കനികയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി പിആർഒ കുസും യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടാഴ്ച വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരണം. Read More
ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 4067 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 109 ആയി.
കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്ത് വ്യക്തിഗത സുരക്ഷാ സാമഗ്രികൾക്കും ഡയഗ്നോസ്റ്റിക് കിറ്റുകൾക്കുമുള്ള ആവശ്യം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ണ്ട് കോടി 70 ലക്ഷം N95 മാസ്കുകളും ഒരു കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം ടെസ്റ്റിംഗ് കിറ്റുകളും 50000 വെന്റിലേറ്ററുകളുമാണ് രാജ്യത്തിന് ഇനി ആവശ്യമുള്ളതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. Read More
ഹർഭജൻ സിങ്ങും ഭാര്യയും ബോളിവുഡ് നടിയുമായ ഗീത ബസ്റയും ചേർന്ന് 5000ത്തോളം കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചു. ജലന്ധറിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഇരുവരും ചേർന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. നിലവിൽ മുംബൈയിലുള്ള താരങ്ങൾ നാട്ടിലെ സുഹൃത്തുകൾ വഴിയാണ് ആളുകളിലേക്ക് സഹായമെത്തിക്കുന്നത്.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും അനുദിനം വർധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 1,274,199 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 69,468 ആയി. 24 മണിക്കൂറിനിടെ ലോകത്ത് 4,734 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടു. ലോകത്താകമാനം 71,000ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും അനുദിനം വർധിക്കുന്നു. എറ്റവും പുതിയ കണക്കുകൾ പ്രകാരം 1,274,199 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 69,468 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4,734 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. Read More
കോവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിലേക്ക മാറ്റി. രോഗലക്ഷണങ്ങൾ മാറാത്ത സാഹചര്യത്തിലാണ് നടപടി. പനിയുൾപ്പടെ കടുത്തതോടെയാണ് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.മാർച്ച് 27നാണ് ബോറിസ് ജോൺസണ് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ സ്വയം ഐസൊലേഷനിൽ പോയ പ്രധാനമന്ത്രിക്ക് തന്നെയായിരുന്നു സർക്കാരിന്റെ ചുമതല. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ വിദേശകാര്യ സെക്രട്ടറി കൊറോണ അവലോകന യോഗങ്ങളുടെ ഉൾപ്പടെ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ്-19 പരിശോധന ഇരട്ടിയാക്കിയിട്ടുണ്ട്. 5800 സാമ്പിളുകൾ ഏപ്രിൽ രണ്ടിന് പരിശോധിച്ചടുത്ത് നിന്നും ഏപ്രിൽ നാലിലേക്ക് എത്തുമ്പോൾ അത് 9369 ആയി. ഞായറാഴ്ച ഇത് 9369 സാമ്പിളുകളായിരുന്നു. ചില പ്രദേശങ്ങളിൽ റാപ്പിഡ് ടെസ്റ്റിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തിന് ആശ്വസിക്കാവുന്ന രണ്ട് ദിനങ്ങളാണ് കടന്നുപോയത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. ഇന്നലെ എട്ട് പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് ആറുപേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 56 ആയി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 1,58,617 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസീറ്റിവ് കേസുകളിൽ 80 ശതമാനവും 62 ജില്ലകളിൽ നിന്ന് മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. മരണസംഖ്യയും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 505 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3577 ആയി. 83 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മാർച്ച് 31 ന് രോഗം ബാധിച്ചവരുടെ എണ്ണം 1251ഉം മരിച്ചവർ 32ഉം ആയിരുന്നു.
മറ്റൊരു വാർത്ത ദിനത്തിലേക്ക് സ്വാഗതം. ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വർത്തകൾ കൃത്യതയോടെ തത്സമയം നിങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്ത്യൻ എക്സപ്രസ് മലയാളം ഈ തത്സമയ വിവരണത്തിലൂടെ. വാർത്തകൾ അതിവേഗം അറിയാൻ ഈ ലിങ്കിൽ തുടരുക.