ന്യൂഡൽഹി: ചുവന്ന കോച്ചുകള്‍ക്ക് പുറത്ത് സോപ്പിന്റേയും ശുചീകരണ വസ്തുക്കളുടേയും അസാധാരണമായ മണം. ബുധനാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കോച്ചുകള്‍ വൃത്തിയാക്കുന്ന ഇടത്ത് ഡല്‍ഹി-ജമ്മു രാജധാനിയുടെ കോച്ചുകള്‍ തിരക്കേതുമില്ലാതെ വൃത്തിയാക്കുന്നു.

20 ഓളം പുരുഷന്‍മാര്‍ മുഖംമൂടിയും തൊപ്പിയും കൈയുറയുമൊക്കെ ധരിച്ച് രാസവസ്തുക്കളുടേയും ശുചീകരണ വസ്തുക്കളുടേയും ബക്കറ്റുകളും ബ്രഷുകളും പിടിച്ച് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നു.

കടുത്ത കറകളെ ഇളക്കുകമാത്രമല്ല ചെയ്യുന്നത്. മുക്കിലും മൂലയിലുമുള്ള വൈറസിനേയും ബാക്ടീരിയയേയും കൊല്ലുകയെന്നതാണ്. ഇതൊരു ആശുപത്രിയിലെ ശസ്ത്രക്രിയ തിയേറ്റര്‍ പോലെയാകണം, ഫ്‌ളൂറസെന്റ് സുരക്ഷ ജാക്കറ്റ് ധരിച്ച സൂപ്പര്‍വൈസര്‍ പറയുന്നു. വാതില്‍പ്പിടികളാണ് പ്രധാനം. കൂടാതെ ടാപ്പുകളും ബാത്ത് റൂം അടയ്ക്കുന്ന കുറ്റിയും. ഓരോ കോച്ചും വൃത്തിയാക്കാന്‍ 15 മുതല്‍ 20 മിനിറ്റുകള്‍ വരെയെടുക്കും, അദ്ദേഹം പറയുന്നു.

train, ie malayalam

വൈകുന്നേരം 8.40-ന് ജമ്മുവിന് തിരിക്കേണ്ട ട്രെയിനാണ്. ഇനിയും നാല് മണിക്കൂറുണ്ട്. ശുചീകരണത്തിന്റെ അവസാനമാകുമ്പോഴേക്കും ആറ് മണിക്കൂറോളമെടുത്ത് വൃത്തിയാക്കിയിരിക്കും. തീര്‍ച്ചയായും, ഏറ്റവും ആഢംബരപൂര്‍ണമായ ഒന്ന്.

തൊഴിലാളികള്‍ക്കും ട്രെയിനുകള്‍ക്കും ഇതൊരു പുതിയ പതിവാണ്. കാരണം, ഇത് അസാധാരണമായ കാലമാണ്. മാര്‍ച്ച് 21-വരെ ഇതിലെ 16 ട്രെയിന്‍ യാത്രക്കാര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയിലെമ്പാടും 12,000 ട്രെയിനുകള്‍ 2.30 കോടി പേര്‍ക്ക് യാത്ര വാഹനങ്ങളാകുന്നു. ഓരോ ട്രെയിന്‍ യാത്രയും സാമൂഹ്യ ജീവിതത്തിന്റേയും പങ്കുവയ്ക്കപ്പെടുന്ന ഡബ്ബാ മുതല്‍ ടോയ്‌ലറ്റുകളുടേയും അനുഭവങ്ങളാണ്. അതുകൊണ്ട് ട്രെയിനുകള്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ കൂടെ വാഹകരാകും.

Read Also: ട്രെയിൻ ഗതാഗതം നിലയ്ക്കും; മാർച്ച് 31 വരെ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ല

എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ പിന്മാറാന്‍ ഒരുക്കമല്ല. ട്രെയിനുകള്‍ വൈറസിന്റെ വ്യാപനം വേഗതയിലാക്കുന്നതിന് ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി അനവധി നടപടികളാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്.

വൈറസിന്റെ വ്യാപനം തടയുന്നതിനായി റെയില്‍വേ എല്ലാ കോച്ചുകളും കഴുകുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം യാത്ര ചെയ്യാന്‍ യാത്രക്കാരേ പ്രേരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ സമയത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

train, ie malayalam

മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും ഗതിമാന്‍ എക്‌സ്പ്രസ് ഝാന്‍സി വഴി ആഗ്രയിലേക്ക് പതിവ് പോലെ യാത്ര തിരിച്ചു. ട്രെയിന്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. എല്ലാം പതിവുപോലെ നടന്നു. ജീവനക്കാര്‍ യാത്രക്കാര്‍ക്ക് പത്രങ്ങളും വെള്ളക്കുപ്പികളും നല്‍കി. ആഹാരം വഹിച്ചു കൊണ്ടുള്ള ട്രോളികളും വന്നു.

എന്നാല്‍, ബെംഗളൂരുവില്‍ കോവിഡ്-19 ബാധിച്ച ഒരാളുടെ ഭാര്യ ഈ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അന്ന് രാവിലെ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനത്തില്‍ എത്തി ആഗ്രയിലെ മാതാപിതാക്കളുടെ അടുത്തേക്ക് ട്രെയിനില്‍ പോകുകയായിരുന്നു അവര്‍. ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

താമസിയാതെ, റെയില്‍വേയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രാലയത്തിലേക്കും അവിടെ നിന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിലേക്കും ഫോണ്‍ വിളികള്‍ ചെന്നു.

ആ സ്ത്രീ യാത്ര ചെയ്തിരുന്ന കോച്ചിനെ ഉപയോഗത്തില്‍ നിന്നും പിന്‍വലിച്ചു. വൃത്തിയാക്കി. ആ കോച്ചിലേയും ട്രെയിനിലേയും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. അവര്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കുകയും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എവിടെ ബന്ധപ്പെടണമെന്നും അറിയിച്ചു.

ട്രെയിനില്‍ ആഹാരവും മറ്റും വിതരണം ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍ടിസി) തങ്ങളുടെ എല്ലാ സ്വകാര്യ കച്ചവടക്കാര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കി. ഏതെങ്കിലും ജീവനക്കാരന് കോവിഡ്-19 ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. കൂടാതെ, ട്രെയിനിന്റെ സൂപ്പര്‍ വൈസറോട് വീട്ടില്‍ തന്നെ കഴിയാനും സ്വയം നിരീക്ഷിക്കാനും നിർദേശിച്ചു.

train, ie malayalamtrain, ie malayalam

അത് കഴിഞ്ഞില്ല. ഒഡീഷയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 രോഗിയും ട്രെയിനില്‍ യാത്ര ചെയ്തിരുന്നു.

അങ്ങനെ റെയില്‍വേയുടെ സംവിധാനം ഉണര്‍ന്നു.

ഇതിനുമുമ്പ് ഒരു പ്രവര്‍ത്തന പരിചയം ഇല്ലാത്ത റെയില്‍വേ ബോര്‍ഡ് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയശേഷം ഒരു പദ്ധതി രൂപീകരിച്ചു.

12,000 എസി കോച്ചുകളിലെ കര്‍ട്ടനുകള്‍ നീക്കം ചെയ്തു. രണ്ട് മാസത്തിലൊരിക്കല്‍ മാത്രം നനയ്ക്കുന്ന ബ്ലാങ്കറ്റുകള്‍ ഉപയോഗത്തില്‍ നിന്നും മാറ്റി. എസി കോച്ചുകളിലെ തണുപ്പ് യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കാത്ത രീതിയില്‍ യാത്ര ചെയ്യാനാകും വിധമാക്കി. ട്രെയിനുകള്‍ വൈറസ് മൂലം മലിനമാക്കപ്പെടാതെ സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

പതിലും കൂടുതലായി കോച്ചുകള്‍ കഴുകാനും രോഗാണുമുക്തി വരുത്താനും നിർദേശം നല്‍കി. ടിക്കറ്റ് പരിശോധകര്‍, കാറ്ററിങ് തൊഴിലാളികള്‍, ടിക്കറ്റ് ബുക്കിങ് ക്ലര്‍ക്കുമാര്‍, ഹൗസ് കീപ്പിങ് ജീവനക്കാര്‍ എല്ലാവരോടും മാസ്‌ക് ധരിക്കാനും സ്വയം രോഗാണുമുക്തമാക്കാനും നിർദേശം നല്‍കി.

ഈ പ്രത്യേക സാഹചര്യത്തില്‍ പിന്തുടരുന്നതിനായി ശുചീകരണത്തിന് ഒരു പ്രോട്ടോക്കോള്‍ രൂപീകരിച്ചുവെന്ന് വടക്കന്‍ റെയില്‍വേയുടെ ചീഫ് മെക്കാനിക്കല്‍ എൻജിനീയറായ അരുണ്‍ അറോറ പറഞ്ഞു.

train, ie malayalamtrain, ie malayalam

വാതില്‍പ്പിടികള്‍, സീറ്റുകള്‍, ജനാലകള്‍ പോലെ ആളുകള്‍ കൂടുതല്‍ സമ്പര്‍ക്കം വരുന്ന പ്രതലങ്ങള്‍ റെയില്‍വേ തിരിച്ചറിഞ്ഞു. കൂടാതെ, പതിവ് സ്ഥലങ്ങളായ ടോയ്‌ലറ്റും വാഷ് ബേസിനുകളും ഇതില്‍പ്പെടുന്നു. ഇവിടങ്ങളില്‍ യാത്രയ്ക്കിടയില്‍ പോലും പതിവായി രോഗശുചീകരണം വരുത്താന്‍ തീരുമാനിച്ചു.

സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറികളിലെ ഹാന്‍ഡ്‌റെയിലുകള്‍, സീറ്റുകള്‍ തുടങ്ങിയവയും പ്രത്യേകം ശുചീകരിച്ചു.

അങ്ങോട്ടുമിങ്ങോട്ടു പോയി തിരിച്ച് ബേസ് സ്റ്റേഷനില്‍ ട്രെയിന്‍ തിരിച്ചെത്തിയശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മതിയെന്നായിരുന്നു ഇതിനുമുമ്പുള്ള ശുചീകരണ രീതി. എന്നാലിപ്പോള്‍, ഓരോ ട്രെയിനും ഓരോ യാത്രയ്ക്കുശേഷവും വെള്ളം ഉപയോഗിച്ച് കഴുകും. ഇപ്രകാരം, 54,000 കോച്ചുകളാണ് റെയില്‍വേ വൃത്തിയാക്കുന്നത്. കൂടാതെ, ആരോഗ്യമന്ത്രാലയം നിഷ്‌കരിച്ചതു പോലെ രോഗാണുമുക്തി വരുത്തുകയും ചെയ്യും.

Read in English: Deep-cleaning a train

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook