ന്യൂഡൽഹി: കൊറോണ വെെറസ് മനുഷ്യനിർമിതമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. കൊറോണ ഒരു സ്വാഭാവിക വെെറസ് അല്ല. ഇതൊരു ലാബിൽ നിർമിച്ചതാണ്. മനുഷ്യനിർമിതമാണിത്. കൃത്രിമമായി ആരോ സൃഷ്‌ടിച്ചതാണ്. കൊറോണയ്‌ക്ക് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗഡ്‌കരി ഇക്കാര്യം പറഞ്ഞത്.

“കൊറോണ വെെറസിനൊപ്പം ജീവിക്കുന്ന കല നാം മനസിലാക്കണം. ഇത് പ്രകൃതിയിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു വെെറസ് അല്ല. കൃത്രിമമായി സൃഷ്‌ടിച്ചതാണ്. കൊറോണ വെെറസിനെതിരെ വാക്‌സിൻ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ലോകം മുഴുവൻ. ഇതുവരെ വാക്‌സിൻ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ഉടൻ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ പിന്നെ പേടിക്കാനില്ല,” ഗഡ്‌കരി പറഞ്ഞു

Read Also: Horoscope Today May 14, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

“വെെറസിനെ കണ്ടെത്താനുള്ള സാങ്കേതികത നാം സ്വായത്തമാക്കണം. വെെറസിനെ പെട്ടന്ന് കണ്ടെത്താനുള്ള സാങ്കേതികതയാണ് നമുക്ക് വേണ്ടത്. വെെറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ഇതൊരു സ്വഭാവിക വെെറസ് അല്ല. ഒരു ലാബിൽ നിന്ന് കൃത്രിമമായി സൃഷ്‌ടിച്ചെടുത്താണ്. ലോകവും ഇന്ത്യയും ഇപ്പോൾ വെെറസിനെ പ്രതിരോധിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്തിയാൽ പിന്നെ പ്രശ്‌നങ്ങളൊന്നും ഇല്ല.” ഗഡ്‌കരി വ്യക്തമാക്കി.

കൊറോണ വെെറസ് ചെെന കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. വുഹാൻ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് വെെറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വെെറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. “ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞങ്ങൾ കൃത്യമായി അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായി ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന ഒരു വിഭാഗം ഞങ്ങൾക്കുണ്ട്. ഞങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കും. അല്ലെങ്കിൽ ചെെന തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങളോട് തുറന്നുപറയും. ” ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook