ന്യൂയോർക്ക്: കൊറോണ വൈറസ് വായുവിലൂടെ ജനങ്ങളിലേക്ക് പകരുമെന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ. കോവിഡ്-19 നിർദേശങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് നൂറുകണക്കിന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 32 രാജ്യങ്ങളിൽനിന്നുളള 239 ശാസ്ത്രജ്ഞർ ഡബ്ല്യുഎച്ച്ഒയ്ക്ക് ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയിട്ടുണ്ട്.

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ച് തെളിവുകളടക്കം അടുത്ത ആഴ്ച ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുളളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡബ്ല്യുഎച്ച്ഒ ഇതിൽ പ്രതികരിച്ചിട്ടില്ല.

Read Also: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ; ലോകത്ത് മൂന്നാമത്

കൊറോണ ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവകണികകളിലൂടെ മറ്റുളളവരിലേക്ക് രോഗം പകരാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ്-19 ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളിലുളള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുളളവർ ശ്വസിക്കുമ്പോൾ അവരെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ, വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ചുളള തെളിവുകൾ ബോധ്യപ്പെടുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു മാസമായി വായുവിലൂടെ കൊറോണ വൈറസ് പകരുമോ എന്നതിനെക്കുറിച്ചുളള ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒയിലെ ഡോ. ബെനെഡെറ്റ അല്ലെഗ്രാൻസി പറഞ്ഞതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്.

Read in English: Coronavirus is airborne, say scientists; ask WHO to revise recommendations: Report

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook