Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ

കോവിഡ് വാക്സിനുകളുടെ സാധ്യതയെ പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിക്കില്ലെന്നും നീതി ആയോഗം അംഗം

ന്യൂഡൽഹി: യുകെയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു . “യുകെയിലെ കോവിഡ് -19 ന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. ഈ ജനിതകമാറ്റം രോഗത്തിന്റെ തീവ്രതയെ ബാധിക്കുന്നില്ല. ഈ ജനിതകമാറ്റം മൂലം കോവിഡ് മരണത്തെ ബാധിക്കില്ല, ”അദ്ദേഹം പറഞ്ഞു. ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിനുകളുടെ സാധ്യതയെ പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിക്കില്ലെന്നും ഡോ. വി.കെ പോൾ പറഞ്ഞു. “ഇപ്പോൾ, നടത്തിയ ചർച്ചകൾ, ലഭ്യമായ വിവരങ്ങളെക്കുറിച്ചുള്ള മനസ്സിലാക്കലുകൾ എന്നിവ അടിസ്ഥാനമാക്കിയാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പക്ഷേ ഇത് കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെടുന്നു,” പോൾ പറഞ്ഞു.

Read More: ജാഗ്രത ശക്തമാക്കി; യുകെയിൽ നിന്നെത്തുന്നവർക്ക് പ്രത്യേകം മാർഗനിർദേശം

ഈ ജനിതകമാറ്റം കാരണം ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റമൊന്നുമില്ലെന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ, പ്രത്യേകിച്ച് രാജ്യത്തുള്ളവയെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വൈറസിന്റെ വ്യാപനശേഷി വർധിപ്പിക്കുമെന്നും ആളുകൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ പടരാൻ ഇടയാക്കുമെന്നും പോൾ പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക മാർഗനിർദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ആർ‌ടി-പി‌സി‌ആർ പരിശോധന നിർബന്ധമാക്കി. പരിശോധനയിൽ കോവിഡ് പോസിറ്റിവായാൽ പ്രത്യേക ഐസൊലേഷനും സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read More: കോവിഡിന്റെ പുതിയ വക ഭേദം: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കും

ഡിസംബര്‍ 23 മുതല്‍ 31 വരെ യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാൽ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്തെത്തുന്നവര്‍ ചുവടെകൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india updates vaccination uk new strain

Next Story
ജാഗ്രത ശക്തമാക്കി; യുകെയിൽ നിന്നെത്തുന്നവർക്ക് പ്രത്യേകം മാർഗനിർദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com