scorecardresearch
Latest News

കൊറോണ: ഇന്ത്യയിലേക്കുള്ള വിസകൾ റദ്ദാക്കി, നിയന്ത്രണം ഏപ്രിൽ 15 വരെ

ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല

Coronavirus India, കൊറോണ വൈറസ് ഇന്ത്യ, corona virus bangalore, കർണാടകയിൽ കൊറോണ വൈറസ്, corona virus bengaluru, corona 2019, Wuhan corona India, Bangalore International Airport, Kempegowda International airport, bengaluru news latest, karnataka health department, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യയും. രാജ്യത്തേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല. അതിർത്തികൾ അടച്ചിടുന്നതിലൂടെ രോഗ പടരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല വെള്ളിയാഴ്ച മുതലായിരിക്കും വിസ വിലക്ക് നിലവിൽ വരുന്നത്. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം വരുന്നത്. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

Also Read: ആശങ്കാജനകം; കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതുവരെ സ്വീകരിച്ച തയാറെടുപ്പുകളും നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന മന്ത്രിമാരുടെ യോഗത്തിന്രേതാണ് തീരുമാനം. അടുത്ത ഒരു മാസത്തേക്ക് വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കില്ല. ഇത് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയ്ക്ക് കൂടതൽ തിരിച്ചടിയാണ്. ഐപിഎൽ ഉൾപ്പടെ നേരത്തെ പ്രഖ്യാപിച്ച കായിക മത്സരങ്ങളെയും തീരുമാനം ബാധിക്കും.

1897ലെ എപ്പിഡെമിക് ഡിസീസ് ആക്ട് നടപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ ഫലപ്രദമാക്കാൻ ഇത് സഹായിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യ നോഡൽ ഓഫീസറെ നിയമിക്കും.

ഇന്ത്യയിൽ ഇതുവരെ 62 പേരാണ് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രോഗം ബാധിച്ച ആരും മരിച്ചട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചു വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനു മുൻപ് 2 തവണ പരിശോധന നടത്തേണ്ടതുകൊണ്ടാണ് സംസ്ഥാനങ്ങൾ സ്ഥിരീകരിക്കുന്ന പല കേസുകളിലും അന്തിമഫലത്തിനായി കാത്തിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Also Read: കൊറോണ: കുവെെറ്റിൽ പൊതു അവധി, വിമാന സർവീസുകൾ റദ്ദാക്കി

ചൈനയിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടുമായി 1,24,916 പേർക്കാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. വെെറസ് ബാധമൂലം 4,585 പേർ മരിച്ചു. 52,281 പേർ ഇപ്പോഴും ചികിത്സയിലാണ്. ചെെനയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 3,158 പേരാണ് ചെെനയിൽ മാത്രം മരിച്ചത്. 80,790 പേർക്കാണ് ചെെനയിൽ കൊറോണ ബാധിച്ചത്. ഇറ്റലിയിൽ 827 പേരും ഇറാനിൽ 354 പേരും മരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus india suspended visas till april 15 entry barred for oci card holders too