രാജ്യത്ത് 43,263 പേർക്ക് കൂടി കോവിഡ്; 338 മരണം

രാജ്യത്തെ ആകെ വാക്സിനേഷൻ 71 (71,52,54,153) കോടി കടന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,263 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 338 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3.31 (3,31,39,981) കോടി ആയി ഉയർന്നു. 4.41 (4,41,749) ലക്ഷം പേർക്കാണ് കോവിഡിൽ ഇതുവരെ ജീവൻ നഷ്ടമായത്.

ഇന്നലെ 40,567 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം  3.91 (3,93,614) ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച പുതിയ കേസുകളിൽ 30,196 കേസുകളും കേരളത്തിലാണ്. 181 മരണങ്ങളാണ് കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 17.63 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം ഇന്നലെ രാജ്യത്തെ ആകെ വാക്സിനേഷൻ 71 (71,52,54,153) കോടി കടന്നു. ബുധനാഴ്ച 73 (73,80,510) ലക്ഷം ഡോസുകളാണ് നൽകിയത്.

ഇന്നലെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, കൊറോണ വൈറസ് വാക്‌സിനുകൾ വലിയ തോതിൽ വിതരണം ചെയ്യുന്ന സമ്പന്ന രാജ്യങ്ങളോട് വർഷാവസാനം ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നത് നിർത്തി ദരിദ്ര രാജ്യങ്ങൾക്ക് ആ ഡോസുകൾ ലഭ്യമാക്കാൻ അഭ്യർത്ഥിച്ചു.

Also read: നിപ: കൂടുതൽ ആശ്വാസം; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india reports 43263 new cases 338 deaths

Next Story
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് മൂന്ന് ആഴ്ചത്തെ ക്യാമ്പയിനുമായി ബിജെപിOpposition leaders letter to PM Modi, India covid news, India free vaccination, Indian express, Indian express news, കോവിഡ്, സെൻട്രൽ വിസ്റ്റ, മോദി, latest news malayalam, malayalam news, news malayalam, malayalam latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express