ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 42,513 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 380 മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
സജീവ രോഗികളുടെ എണ്ണം 3,76,324 ആയി ഉയർന്നു. ആകെ മരണസംഖ്യ 4,38,210 ആയി. കേരളത്തിൽ ഇന്നലെ 29,836 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2.13 ലക്ഷമായി.
രാജ്യത്ത് ഇതുവരെ 3,19,23,405 പേരാണ് രോഗമുക്തരായത്. 63.43 വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Also read: കുട്ടികളിലെ കോവോവാക്സ് പരീക്ഷണത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു