ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 33,376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 308 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3.91 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 1.18 ശതമാനമാണിത്.
ഇന്നലെ 25,010 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 177 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 16.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 97.49 ശതമാനമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,23,74,497 ആണ്. കഴിഞ്ഞ 78 ദിവസമായി പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായി തുടരുകയാണ്. 2.26 ശതമാനമാണ് പ്രതിവാര ടിപിആർ.
ഇതുവരെ രാജ്യത്ത് 73.05 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Also Read: സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി