ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 31,923 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 282 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4.46 ലക്ഷമാണ്. നിലവിൽ 3,01,640 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ 19,675 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കൂടുതൽ സജീവ രോഗികളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, നിലവിലെ രോഗമുക്തി നിരക്ക് 97.77 ശതമാനമാണ്. കഴിഞ്ഞ 90 ദിവസമായി പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. ഇപ്പോഴിത് 2.11 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനവുമാണ്.
Also read: കോവിഡ് മരണത്തിന് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം; നല്‍കുക സംസ്ഥാനങ്ങള്‍
അതേസമയം, കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശുപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുക സംസ്ഥാന ദുരന്ത പ്രതികരണ നിധി(എസ്ഡിആര്‍എഫ്)യില്‍നിന്ന് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.
കോവിഡ് -19 കാരണമെന്ന് സാക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കാര്യത്തില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവൂയെന്നും കേന്ദ്രം വ്യക്തമാക്കി.