രാജ്യത്ത് 30,941 പേർക്ക് കോവിഡ്; 350 മരണം

3,70,640 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,941 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം 14 ലക്ഷത്തിനടുത്ത് പരിശോധനകൾ മാത്രമാണ് നടന്നത്. പ്രതിവാര പരിശോധനകളുടെ ശരാശരി 17 ലക്ഷമായിരിക്കെയാണിത്. കേരളത്തിൽ ഇന്നലെ 19,622 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 132 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 3,741 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സജീവ കേസുകളിൽ ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തി. 3,70,640 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം, ആകെ മരണപ്പെട്ടവരുടെ എണ്ണം 4,38,560 ആയി. ഇതുവരെ  3,19,59,680 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 64,05,28,644 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read: കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india reports 30941 new covid 19 cases 350 deaths

Next Story
കാബൂൾ വിമാനത്താവളത്തിൽ വിജയം ആഘോഷിച്ച് താലിബാൻ; സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനംTaliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indians in Afghan, Evacuation of Indians, Afghanistan Update, Taliban Afghan conflict, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com