രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ്; 301 മരണം

കഴിഞ്ഞ 40 ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 20,000ൽ താഴെയാണെന്നത് ആശ്വാസകരമാണ്

Dubai travel restrictions, India to Dubai, India Dubai flights, Dubai travel restrictions, Dubai travel restriction relaxations, Dubai travels, indian express

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,197 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 301 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 464,153 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 12,134 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 98.28 ശതമാനമായി ഉയർന്നു. 128,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 527 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 50 ശതമാനവും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 5516 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 6705 പേർ രോഗമുക്തി നേടി. 39 മരങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 40 ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 20,000ൽ താഴെയാണെന്നത് ആശ്വാസകരമാണ്. ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിഞ്ഞിട്ടും രോഗികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല. 0.96 ശതമാനമാണ് നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് ഇതുവരെ 113.68 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു, നവംബർ 21 വരെ നിർമാണങ്ങൾക്ക് വിലക്ക്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india reports 10197 new covid 19 cases 301 deaths

Next Story
ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു, നവംബർ 21 വരെ നിർമാണങ്ങൾക്ക് വിലക്ക്Delhi schools, NCR schools, Delhi-NCR schools shut, Delhi air pollution, Delhi pollution, Delhi lockdown, Delhi Air Quality Management, schools and colleges shut in Delhi NCR, work from home, Delhi news, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com