Latest News

രാജ്യത്ത് 41,195 പേർക്ക് കോവിഡ്; രോഗബാധിതർ കൂടുതൽ കേരളത്തിൽ

കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്

covid, covid cases, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,77,706 ആയി. കോവിഡ് ബാധിച്ച് 490 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 38,353 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. കേരളത്തിൽ 23,500 പേർക്കും മഹാരാഷ്ട്രയിൽ 5,560 പേർക്കുമാണ് കോവിഡ് ബാധിച്ചത്. അതേസമയം, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,87,987 ആയി കുറഞ്ഞു. 3,12,60,050 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.

കേരളത്തില്‍ ഇന്നലെ 23,500 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india records 41195 cases

Next Story
കര്‍ണാടക: ബൊമ്മെ മന്ത്രിസഭയില്‍ ഭിന്നത; എംഎല്‍എ ഓഫീസ് പൂട്ടി ആനന്ദ് സിങ്Karnataka Chief Minister Basavaraj Bommai, Basavaraj Bommai cabinet, Basavaraj Bommai cabinet dissent, Bommai cabinet dissent, Anand Singh, bangalore news, bangalore latest news, bangalore today news, bangalore local news, new bangalore news, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express