രാജ്യത്ത് 30,570 പുതിയ കോവിഡ് രോഗികൾ; 431 മരണം

നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിന് മുകളിൽ എത്തുന്നത്

Covid, Vaccine, ie malayalam
എക്സ്പ്രസ് ഫൊട്ടോ: അമിത് ചക്രവര്‍ത്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,570 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 431 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിന് മുകളിൽ എത്തുന്നത്. സെപ്റ്റംബർ രണ്ടിന് 509 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു ശേഷം പ്രതിദിന മരണസംഖ്യ 400നു മുകളിൽ എത്തുന്നതും ഇന്നാണ്.

നിലവിൽ 3,42,923 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ 3,33,47,325 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ  3,25,60,474 പേർ രോഗമുക്തി നേടിയപ്പോൾ 4,43,928 പേർക്ക് ജീവൻ നഷ്ടമായി.

കഴിഞ്ഞ ദിവസം 17,681 കോവിഡ് കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.9 ലക്ഷമായി കുറഞ്ഞു. 208 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

അതേസമയം, കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും സർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഡബ്ള്യുഐപിആർ) പരിഗണിച്ചാകും നടപടികൾ. ഇന്നലത്തെ ഔദ്യോഗിക കോവിഡ് കണക്കുകളിൽ നിന്നും ടിപിആർ ഒഴിവാക്കിയിരുന്നു.

Read More: കനയ്യ കുമാർ കോൺഗ്രസിലേക്ക്?; രാഹുൽ ഗാന്ധിയെ കണ്ടു, ജിഗ്നേഷ് മേവാനിയും എത്തുമെന്ന് സൂചന

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india records 30570 new covid 19 cases 431 deaths

Next Story
കനയ്യ കുമാർ കോൺഗ്രസിലേക്ക്?; രാഹുൽ ഗാന്ധിയെ കണ്ടു, ജിഗ്നേഷ് മേവാനിയും എത്തുമെന്ന് സൂചന
The moderation of comments is automated and not cleared manually by malayalam.indianexpress.com