ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 25,404 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 339 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,89,579 ആയി. 4,43,213 പേർക്കാണ് ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത്.
ഇന്നലെയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 15,058 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.
രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 97.58 ശതമാനമാണ്. 37,127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,24,84,159 ആയി.നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,62,207 ആണ്.
അതേസമയം, ഇന്ത്യ 75 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പറഞ്ഞു. കോ-വിൻ പോർട്ടലിൽ ലഭ്യമായ താൽക്കാലിക ഡാറ്റ അനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി വരെ 71 ലക്ഷത്തിലധികം ഡോസുകൾ നൽകിയിട്ടുണ്ട്. ദിവസേനയുള്ള അന്തിമ റിപ്പോർട്ടുകൾ രാത്രി വൈകിയാണ് ചേർക്കുന്നത് അതിനു ശേഷം എണ്ണം ഉയരുമെന്ന് മന്ത്രാലയം പറഞ്ഞു.
Also read: കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ഭയപ്പെടേണ്ടതില്ല, ജാഗ്രത വേണമെന്ന് വിദഗ്ധർ