Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പുതിയ കോവിഡ് കേസുകൾ

രാജ്യത്തെ സജീവ കോവിഡ് -19 കേസുകൾ ഇപ്പോൾ 1.5 ലക്ഷത്തിൽ താഴെയാണ്

Maharashtra night curfew, Maharashtra lockdown news, Maharashtra night curfew hours, Maharashtra night curfew till when, quarantine rules Mumbai airport, Mumbai news, indian express, കോവിഡ്, പുതിയ കോവിഡ്, കോവിഡ് വകഭേദം, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,08,14,304 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 95 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,54,918 ആയി.

രാജ്യത്തെ സജീവ കോവിഡ് -19 കേസുകൾ ഇപ്പോൾ 1.5 ലക്ഷത്തിൽ താഴെയാണ്. വെള്ളിയാഴ്ച വരെ, രാജ്യത്ത് 1.48 ലക്ഷം സജീവ കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.19 ശതമാനമാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 കോടി കവിഞ്ഞു, നിലവിൽ 20, 06, 72, 589 എന്ന നിലയിലാണ്, 7,40,794 സാംപിളുകൾ വെള്ളിയാഴ്ച ടെസ്റ്റ് ചെയ്തു. രാജ്യത്തൊട്ടാകെയായി 54,16,849 പേർ കോവിഡ് -19 വാക്സിനേഷൻ എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത 95 മരണങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് 40 ഉം കേരളത്തിൽ നിന്ന് 19 ഉം ഉൾപ്പെടുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് 5,610 ആണ്. കേരളത്തിൽ ഇന്നലെ 5610 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6653 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്.

ടെസ്റ്റിന്റെ എണ്ണം കേരളത്തിൽ കാര്യമായി വർധിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി കോവിഡ് ടെസ്റ്റിനയച്ച സാമ്പിളുകളുടെ എണ്ണം 33579 ആയിരുന്നു. രണ്ടാം തീയതി 52940, മൂന്നിന് 59635, ഇന്നലെ 84,009 എന്നിങ്ങനെയാണ് പരിശോധനകൾ. 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഏകദേശം അഞ്ച് ശതമാനം കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india records 11713 new cases

Next Story
സച്ചിൻ ഭാരതരത്ന അർഹിക്കുന്നില്ല; ആർജെഡി നേതാവ് ശിവാനന്ദ് തിവാരി
The moderation of comments is automated and not cleared manually by malayalam.indianexpress.com