രാജ്യത്ത് 11,466 പേർക്ക് കോവിഡ്; 460 മരണം

നിലവിൽ 1,39,683 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്

corona virus, covid, ie malayalam
ഫൊട്ടോ: അമിത് മെഹ്ര

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,466 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 460 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 98.25 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.

നിലവിൽ 1,39,683 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബബാധിതരുടെ 0.40 ശതമാനം മാത്രമാണിത്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരു മാസത്തിലധികമായി രണ്ടു ശതമാനത്തിൽ താഴെയാണ്. 0.90 ശതമാനമാണ് ഇന്നത്തെ ടിപിആർ. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.20 ശതമാനമാണ്.

ഇന്നലെ 6409 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് നിലവിൽ കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത്.  71,020 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.

അതേസമയം, രാജ്യത്ത് 109.63 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: മുല്ലപ്പെരിയാര്‍: മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കിയത് എന്തുകൊണ്ട്?

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india recorded 1166 new cases and 460 deaths

Next Story
നൊബേൽ ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി; ചിത്രങ്ങൾmalala yousafzai husband, Malala Yousafzai, Malala Yousafzai wedding, Malala news, Malala wedding Birmingham, Malala Yousafzai twitter,Malala Yousafzai marriage, Malala Yousafzai husband, Malala Yousafzai news, Malala Yousafzai nobel prize, Malala Yousafzai pakistan, Malala husband, Malala Yousafzai husband news, Asser Malik, Ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com