Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

രാജ്യത്ത് കോവിഡ് ബാധിതർ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 553 മരണം

മഹാരാഷ്ട്രയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുളളത്, 260,924. രോഗം ബാധിച്ച് 10,482 പേരാണ് ഇവിടെ മരിച്ചത്

corona virus, covid, ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 553 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 23,727 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 3,11,565 പേർ ചികിത്സയിലാണ്. 5,71,460 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കൂടുമ്പോഴും മരണനിരക്ക് കുറവാണ്.

മഹാരാഷ്ട്രയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുളളത്, 260,924. രോഗം ബാധിച്ച് 10,482 പേരാണ് ഇവിടെ മരിച്ചത്. തമിഴ്നാട് (142,798), ഡൽഹി (113,470), ഗുജറാത്ത് (42,808), കർണാടക (41,581), ഉത്തർപ്രദേശ് (38,130), തെലങ്കാന (36,221), പശ്ചിമ ബംഗാൾ (31,448), ആന്ധ്രപ്രദേശ് (31,103), രാജസ്ഥാൻ (24,819) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുളളത്.

Read Also: ഇന്ത്യ വഞ്ചിച്ചു; ശ്രീരാമൻ നേപ്പാളിലെ രാജാവായിരുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രി

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13 മില്യൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 572,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് നീങ്ങുന്നത്. ഇത് രോഗവ്യാപനം കൂട്ടുമെന്നും മോശം അവസ്ഥയിൽനിന്ന് അതീവമോശം നിലയിലേക്ക് പോകുമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india over 9 lakh covid 19 cases now

Next Story
ഇന്ത്യ വഞ്ചിച്ചു; ശ്രീരാമൻ നേപ്പാളിലെ രാജാവായിരുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രിLord Ram in Nepal, nepal prince Lord ram, KP oli on Ram, India nepal relation, India nepal border dispute
The moderation of comments is automated and not cleared manually by malayalam.indianexpress.com