Latest News

രാജ്യത്ത് 16,156 പേർക്ക് കോവിഡ്; മരണസംഖ്യ ഉയർന്നു

നിലവിൽ 1,60,989 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു ചകിത്സയിൽ കഴിയുന്നത്

Covid19, Covid19 kerala, covid restrictions Kerala, covid lockdown norms kerala, covid restrictions for shopes Kerala, covid restrictions mall reopening kerala, covid cases kerala, covid deaths kerala, covid vaccination drive kerala, covid vaccination for senior citizen kerala, pinarayi vijayan, veena george, indian express malayalam, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,156 പേർക്ക് കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. 733 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ വച്ചു നോക്കുമ്പോൾ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനവുണ്ടായിട്ടുണ്ട്.

എന്നാൽ രോഗമുക്തി നിരക്ക് വർധിക്കുന്നത് ആശ്വാസകരമാണ്. 98.20 ആണ് ഇപ്പോഴത്തെ നിരക്ക്. ഇത് എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണ്. നിലവിൽ 1,60,989 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു ചകിത്സയിൽ കഴിയുന്നത്. ആകെ രോഗികളുടെ 0.47 ശതമാനം മാത്രമാണിത്.

നിലവിൽ ഇന്ത്യയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനം മാത്രമാണ്. പ്രതിദിന നിരക്ക് 1.25 ശതമാനവും. കഴിഞ്ഞ ഒരു മാസത്തിലേറെയായി പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെയായി തുടരുകയാണ്. രാജ്യത്തെ രോഗവ്യാപനത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടായതായാണ് ഇത് കാണിക്കുന്നത്.

അതേസമയം, കർണാടകയിൽ ഏഴ് പേരിൽ പുതിയ ഡെൽറ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചു. കോവിഡ് ഡെൽറ്റ വൈറസിന്റെ എ.വൈ 4.2 എന്ന പുതിയ വകഭേദമാണ് സ്ഥിരീകരിച്ചത്.

Also Read: കോവിഡ് എവൈ4.2 വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ? ഇതുവരെയുള്ള കണ്ടെത്തലുകൾ എന്തെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india new cases death toll updates

Next Story
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യംAryan khan, drug case, drugs seized from cruise ship, shaah rukh khan son aryan khan, ship drugs haul case, latets news, malayalam news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com