രാജ്യത്ത് 27,176 പേർക്ക് കോവിഡ്; 284 മരണം

രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3.51 ലക്ഷമായി കുറഞ്ഞു

covid, covid cases, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 27,176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3.51 ലക്ഷമായി കുറഞ്ഞു.

കേരളത്തിൽ ഇന്നലെ 15,876 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് 20,000ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 129 മരണം റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ 54 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാജ്യത്ത് 16,10,829 പരിശോധനകളാണ് നടത്തിയത്. 1.69 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ഈ മാസം ലഭിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഷീല്‍ഡിനും സ്പുട്നിക്കിനുമൊപ്പം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗാനുമതി ലഭിച്ച ആറ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍.

ഡബ്ല്യുഎച്ച്ഓയുടെ അംഗീകാരം ലഭിക്കുന്നതിനായുള്ള രേഖകള്‍ എല്ലാം ഭാരത് ബയോടെക് സമര്‍പ്പിച്ചതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചിരുന്നു.

Also read: നിപ ഭീതി ഒഴിയുന്നു; കണ്ടൈന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളില്‍ ഇളവ്; വാക്സിനേഷന്‍ നാളെ മുതല്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india logged 27176 new covid 19 cases

Next Story
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം ലഭിച്ചേക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com