India Lockdown: പലവ്യഞ്‌ജനം, പച്ചക്കറി, മരുന്ന്, ബാങ്ക്: ഒഴിവാക്കപ്പെട്ടവ ഇവയൊക്കെ

India Lockdown: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ രാജ്യം അടുത്ത 21 ദിവസത്തേക്ക് പൂർണമായും പൂട്ടിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, മാർച്ച് 22 ന് ‘ജനത കർഫ്യൂ’ ലോക്ക്ഡൌണ്‍ സമയത്ത് പ്രഖ്യാപിച്ച ഇളവുകളുടെ പട്ടികയിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതായത് പലചരക്ക്, ഫാർമസികൾ, എടിഎമ്മുകൾ എന്നിവ മറ്റ് അവശ്യ സേവനങ്ങൾക്കൊപ്പം തുറന്നിരിക്കും. “പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ ലഭ്യമാകും (ലോക്ക്ഡൌണ്‍ സമയത്ത്). ഇത് […]

india lockdown, coronavirus india lockdown, pm modi lockdown india coronavirus, coronavirus cases india, what is exempted in india lockdown" />

India Lockdown: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ രാജ്യം അടുത്ത 21 ദിവസത്തേക്ക് പൂർണമായും പൂട്ടിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

അവശ്യവസ്തുക്കളുടെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, മാർച്ച് 22 ന് ‘ജനത കർഫ്യൂ’ ലോക്ക്ഡൌണ്‍ സമയത്ത് പ്രഖ്യാപിച്ച ഇളവുകളുടെ പട്ടികയിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതായത് പലചരക്ക്, ഫാർമസികൾ, എടിഎമ്മുകൾ എന്നിവ മറ്റ് അവശ്യ സേവനങ്ങൾക്കൊപ്പം തുറന്നിരിക്കും.

“പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ ലഭ്യമാകും (ലോക്ക്ഡൌണ്‍ സമയത്ത്). ഇത് ഉറപ്പാക്കാൻ കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും ഏകോപിച്ച് പ്രവർത്തിക്കും, ”പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

‘എന്തായാലും വീട്ടിൽ തന്നെ തുടരുക,’ എന്ന നിർദ്ദേശം നിലനിൽകുമ്പോൾ തന്നെ, ഇളവുകളുടെ ഒരു പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അവ ഇങ്ങനെ

റേഷൻ ഷോപ്പുകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ ഉൾപ്പെടെ വില്‍ക്കുന്ന കടകള്‍ തുറന്നിരിക്കും. എന്നിരുന്നാലും, വ്യക്തികള്‍ വീടുകൾക്ക് പുറത്തു പോകുന്നത് കുറയ്ക്കുന്നതിന് ജില്ലാ അധികാരികൾ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യണം.

ഡിസ്പെൻസറികൾ, മരുന്ന് കടകള്‍, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ക്ലിനിക്കുകൾ, ആംബുലൻസ് തുടങ്ങി പൊതു-സ്വകാര്യ മേഖലകളിലെ ഉൽപ്പാദന, വിതരണ യൂണിറ്റുകൾ ഉൾപ്പെടെ ആശുപത്രികളും അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും തുടർന്നും പ്രവർത്തിക്കും. മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സഹായ സേവനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം അനുവദിക്കും.

 • ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎമ്മുകൾ എന്നിവ പ്രവർത്തനക്ഷമമായി തുടരും.
 • അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കും
 • ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ് സേവനങ്ങൾ, പ്രക്ഷേപണം, കേബിൾ സേവനങ്ങൾ, ഐ റ്റി  എന്നിവ ഉണ്ടാകും.
 • ഇ-കൊമേഴ്‌സ് വഴി ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും വിതരണം നടത്തും
 • പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ, സ്റ്റോറേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവ തുറന്നിരിക്കും
 • വൈദ്യുതി, വൈദ്യുതി ഉൽപാദനം, ട്രാൻസ്മിഷൻ-വിതരണ യൂണിറ്റുകൾ, സേവനങ്ങൾ എന്നിവയുടെ തുടർച്ചയായ വിതരണം ഉറപ്പാക്കും.

അവശ്യ സാധനങ്ങളുടെ ചരക്കുനീക്കം മാത്രമാണ് ഇക്കാലയളവിൽ നടക്കുക. ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയ അടിയന്തര സേവനങ്ങൾ ലഭ്യമാകും. മറ്റ് വായു, വ്യോമ, കര ഗതാഗത സേവനങ്ങളെല്ലാം പൂർണമായി നിലയ്‌ക്കും.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂർണമായി അടച്ചിടണം. മൃതസംസ്‌കാര ചടങ്ങിന് 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഫെബ്രുവരി 15 നു ശേഷം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് ഹോം ക്വാറന്റെെനിൽ പ്രവേശിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Read in English: India lockdown: Groceries, pharmacies, ATMs, here’s a list of exemptions

കോവിഡ്‌-19 നിയന്ത്രണവുമായി ബന്ധപ്പെട്ടു രാജ്യമാകെ അടച്ചിടുന്നതിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. മന്ത്രാലയങ്ങള്‍, ഭാരതസര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര ഭരണ-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഉത്തരവില്‍ അവശ്യപ്പെടുന്നു.

 1. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, അതിനു കീഴിലുള്ള സ്വയംഭരണ-കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടേണ്ടതാണ്.ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടവസൈന്യം, കേന്ദ്ര പോലീസ് സേന, ട്രഷറി, പൊതുസംവിധനങ്ങള്‍ (പെട്രോള്‍, സി എന്‍ ജി, എല്‍ പി ജി, പി എന്‍ ജി), ദുരന്തനിരാവര ഏജന്‍സി, വൈദ്യുതി, പോസ്റ്റ്‌ഓഫീസ്, നാഷണല്‍ ഇന്ഫോര്‍മാറ്റിക്സ് സെന്റര്‍, കാലാവസ്ഥ കേന്ദ്രം.
 2. സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍, അതിനു കീഴിലുള്ള സ്വയംഭരണ-കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടേണ്ടതാണ്.ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടവa. പോലീസ്, സിവില്‍ ഡിഫന്‍സ്, ഫയര്‍0 ആന്‍ഡ്‌ റെസ്ക്യൂ സര്‍വീസ്, ദുരന്ത നിവാരണം, ജയില്‍
  b. ജില്ലാ ഭരണകൂടം, ട്രഷറി
  c. വൈദ്യുതി, വെള്ളം, ശുചിത്വം
  d. മുനിസിപ്പാലിറ്റി – ശുചിത്വം, വെള്ളം വിതരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ മാത്രം
  മേല്‍പ്പറഞ്ഞ ഓഫീസുകള്‍ അവശ്യജോലിക്കാരെ മാത്രം വച്ച് പ്രവര്‍ത്തിപ്പിക്കുകയും ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്നു ജോലി സംവിധാനവും നല്‍കണം.

 

Guidelines (1) by The Indian Express on Scribd

Read Here: ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നു, അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ തടസം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india lockdown exemptions fines

Next Story
പിടിതരാതെ കോവിഡ്-19; രാജ്യത്ത് രോഗബാധിതര്‍ 519corona,കൊറോണ, coronavirus, കൊറോണ വൈറസ്, calicut, kozhikode, കോഴിക്കോട്, കാലിക്കറ്റ്, Kannur, കണ്ണൂർ, Discharge, ഡിസ്ചാർജ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com