Latest News

Covid-19: ലോക്ക്ഡൗൺ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ

Covid-19: രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം; 1035 പേർക്ക് പുതുതായി രോഗബാധ

Covid-19, കോവിഡ്-19, Corona Cases, കൊറോണ, Idukki and kottayam, ഇടുക്കി, കോട്ടയം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Lockdown, ലോക്ക്ഡൗൺ, ie malayalam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: രാജ്യത്ത്  കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. നേരത്തേ ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളും സമാന നടപടി സ്വീകരിച്ചിരുന്നു.

രാജ്യവ്യാപകമായി  ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോഡി കൃത്യമായ തീരുമാനമെടുത്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്ത വീഡിയോ കോൺഫറൻസിങ്ങിനു ശേഷമാണ് കേജ്‌രിവാന്റെ പ്രതികരണം. “ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രധാനമന്ത്രി കൃത്യമായ തീരുമാനമെടുത്തു.ലോക്ക്ഡൗൺ നേരത്തേ തന്നെ ആരംഭിച്ചത് കാരണം ഇന്ന് ഇന്ത്യയുടെ അവസ്ഥ മറ്റുപല വികസ്വര രാജ്യങ്ങളേക്കാളും മെച്ചപ്പെട്ടതാണ്. ഇപ്പോഴത് അവസാനിപ്പിച്ചാൽ എല്ലാ നേട്ടങ്ങളും നഷ്ടമാകും. എല്ലാ കാര്യങ്ങളും പരിഗണിച്ചാൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുക എന്നത് പ്രധാനമാണ്.”- കേജ്‌രിവാൾ പറഞ്ഞു. .

അതേസമയം, കേരളത്തിൽ ഇന്ന് പത്ത് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു . കണ്ണൂർ  ജില്ലയിൽ ഏഴ് പേർക്കും കാസർഗോഡ് രണ്ട് പേർക്കും  കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1035 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 40 കോവിഡ് ബാധിതർ 24 മണിക്കൂറിനിടെ മരിച്ചതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി വർധിച്ചു.

Live Blog

Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 വാർത്തകൾ തത്സമയം














20:12 (IST)11 Apr 2020





















ഡ്രോൺ വീഡിയോ പുറത്തുവിട്ട് പോലിസ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങളടങ്ങിയ പുതിയ ഡ്രോൺ വീഡിയോ പോലിസ് പുറത്തുവിട്ടു. 

20:08 (IST)11 Apr 2020





















കോവിഡ് 19- ഹെൽപ് ഡെസ്ക് നമ്പറുകൾ, യുഎഇ

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നോർക്കയുടെ നേതൃത്വത്തിൽ  യുഎഇയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് നമ്പറുകൾ

20:03 (IST)11 Apr 2020





















ലോക്ക്ഡൗൺ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. നേരത്തേ ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളും സമാന നടപടി സ്വീകരിച്ചിരുന്നു. അതേസമയം രാജ്യവ്യാപകമായി ലോക്ക്ഡൗൺ 30 വരെ നീട്ടുന്നതിനെക്കുറിച്ച് ഇന്നു നടന്ന വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി സൂചിപ്പിച്ചതായും അത്തരമൊരു നടപടിയുണ്ടാവുന്നതിനെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 

19:55 (IST)11 Apr 2020





















തമിഴ് നാട്ടിൽ ഇന്ന് 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ് നാട്ടിൽ ഇന്ന് പുതുതായി 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 969 ആയി വർധിച്ചു.

18:16 (IST)11 Apr 2020





















കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു . കണ്ണൂർ  ജില്ലയിൽ ഏഴ് പേർക്കും കാസർഗോഡ് രണ്ട് പേർക്കും  കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

17:42 (IST)11 Apr 2020





















കോവിഡ് ബാധിതനായ യുവാവ് ആത്മഹത്യ ചെയ്‌തു

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതനായ അസം സ്വദേശി ആത്മഹത്യ ചെയ്തു. 31 കാരനായ മൊഹമ്മദ് സഹറുൾ ഇസ്‌ലാം ഹസൻ അലിയാണ് മരിച്ചത്. അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളിയായ ഇദ്ദേഹത്തിന്  കോവിഡ് ബാധയുളളതായി വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. 

17:31 (IST)11 Apr 2020





















ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

ലോക്ക് ഡൗണില്‍ ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്കു പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഡോക്ടറെ സംബന്ധിച്ച, ഫോണ്‍ നമ്പരടക്കമുള്ള വിശദവിവരങ്ങളുമുണ്ടെങ്കില്‍ തടയരുതെന്നു സംസ്ഥാന ഡിജിപി മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം.ഇങ്ങനെ യാത്രചെയ്യുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംശയം തോന്നിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഡോക്ടറെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂയെന്നും ഡിജിപി നിര്‍ദേശിച്ചു.

16:47 (IST)11 Apr 2020





















കോവിഡ് രോഗവിമുക്തയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

കണ്ണൂരിൽ കോവിഡ് രോഗമുക്തയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന കാസർഗോഡ് സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. രണ്ടു ദിവസം മുമ്പാണ് യുവതി രോഗമുക്തയായത്. യുവതിയുടെ ഭർത്താവിനും കോവിഡ് ബാധ ഭേദമായിരുന്നു. യുവതി ഇന്ന് ഉച്ചക്ക് 12.20നായിരുന്നു പ്രസവമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

16:41 (IST)11 Apr 2020





















റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉടൻ എത്തിച്ചേരും

രാജ്യത്ത് കോവിഡ് റാപിഡ് ടെസ്റ്റിനുള്ള കിറ്റുകൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തിച്ചേരുമെന്ന് ഐസിഎംആർ ഉദ്യോഗസ്ഥർ അറിയിച്ചു

16:32 (IST)11 Apr 2020





















24 മണിക്കൂറിനിടെ രാജ്യത്ത് 40 മരണം, സ്ഥിരീകരിച്ചത് 1035 കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1035 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 40 കോവിഡ് ബാധിതർ 24 മണിക്കൂറിനിടെ മരിച്ചതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി വർധിച്ചു.

15:51 (IST)11 Apr 2020





















ലോക്ക്ഡൗൺ: പ്രധാനമന്ത്രി കൃത്യമായ തീരുമാനമെടുത്തതായി കേജ്‌രിവാൾ

കോവിഡ് -19 ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി കൃത്യമായ തീരുമാനമെടുത്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്ത വീഡിയോ കോൺഫറൻസിങ്ങിനു ശേഷമാണ് കേജ്‌രിവാളിന്റെ പ്രതികരണം. “ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രധാനമന്ത്രി കൃത്യമായ തീരുമാനമെടുത്തു.ലോക്ക്ഡൗൺ നേരത്തേ തന്നെ ആരംഭിച്ചത് കാരണം ഇന്ന് ഇന്ത്യയുടെ അവസ്ഥ മറ്റുപല വികസ്വര രാജ്യങ്ങളേക്കാളും മെച്ചപ്പെട്ടതാണ്. ഇപ്പോഴത് അവസാനിപ്പിച്ചാൽ എല്ലാ നേട്ടങ്ങളും നഷ്ടമാകും. എല്ലാ കാര്യങ്ങളും പരിഗണിച്ചാൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുക എന്നത് പ്രധാനമാണ്.”- കേജ്‌രിവാൾ പറഞ്ഞു. .PM has taken correct decision to extend lockdown. Today, India’s position is better than many developed countries because we started lockdown early. If it is stopped now, all gains would be lost. To consolidate, it is imp to extend it— Arvind Kejriwal (@ArvindKejriwal) April 11, 2020

15:35 (IST)11 Apr 2020





















ട്രക്ക് ഡ്രൈവർമാർക്കുള്ള സൗജന്യ ഭക്ഷണ വിതരണം സപ്ളൈകോ ആരംഭിച്ചു

സപ്ളൈകോയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്ന പദ്ധതി പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് നിർവ്വഹിച്ചു. സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഇവിടെ നിന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ഭക്ഷണപ്പൊതിയും വെള്ളവും ലഭിക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. 

14:54 (IST)11 Apr 2020





















ലോക്ക് ഡൗൺ കാലത്തെ ഷിംല: ചിത്രങ്ങൾ കാണാം

ഷിംലയിലെ ഇൻറർസ്റ്റേറ്റ് ബസ് ടെർമിനൽ

ഷിംലയിലെ ഇന്റർ സ്റേററ്റ് ബസ് ടെർമിനൽ (ഫോട്ടോ: പ്രദീപ് കുമാർ)

നഗരത്തിലെ വിജനമായ റോഡ്

നഗരത്തിലെ വിജനമായ റോഡ് (ഫോട്ടോ: പ്രദീപ് കുമാർ)

നഗരത്തിൽ വിതരണം ചെയ്യുന്നതിനായി ഗുരുദ്വാരയിൽ ഭക്ഷണം തയ്യാറാക്കുന്നവർ

നഗരത്തിൽ വിതരണം ചെയ്യുന്നതിനായി ഗുരുദ്വാരയിൽ ഭക്ഷണം തയ്യാറാക്കുന്നവർ (ഫോട്ടോ: പ്രദീപ് കുമാർ)

14:34 (IST)11 Apr 2020





















ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ റിപ്പയറിങ് കടകള്‍ തിങ്കളാഴ്ച തുറക്കും

സംസ്ഥാനത്ത് ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്സി എന്നിവയുടെ റിപ്പയറിങ് കടകക്കും ബുക്ക് ഷോപ്പുകള്‍ക്കും റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്ന തൊഴിലാളികള്‍ക്കും ലോക്ക് ഡൗണ്‍ കാലയളവില്‍ ഇളവ് നല്‍കി.  ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്സി റിപ്പയറിങ് കടകള്‍ തിങ്കളാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ബുക്ക് ഷോപ്പുകള്‍ക്കു ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്ന തൊഴിലാളികള്‍ക്കു യാത്രാനുമതിയും നല്‍കി. തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ബ്രേക്ക് ദ ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവില്‍ വ്യക്തമാക്കി.

14:29 (IST)11 Apr 2020





















ത്രീഡി പ്രിന്റഡ് മുഖാവവരണവുമായി എൻഐപിഇആർ ഗുവാഹത്തിയിലെ ഗവേൽകർ

കോവിഡ് പ്രതിരോധത്തിനായി  ത്രീഡി പ്രിന്റഡ് മുഖാവരണവും ഹാൻഡ് ഫ്രീ ഡോർ ഓപ്പണറും നിർമിച്ച് ഗുവാഹത്തിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂീട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ (എൻഐപിഇആർ-ജി) ഗവേഷകർ.  വായ, മൂക്ക്, കണ്ണ് എന്നിവയിലൂടെ വെെറസ് എങ്ങനെ ശരീരത്തിൽ പ്രവേശിക്കുമെനന് പഠിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് മുഖാവരണം നിർമിച്ചതെന്ന് എൻഐപിഇആറിലെ ഗവേഷകർ പറഞ്ഞു. വാതിലുകൾ, ലിഫ്റ്റിലെ ബട്ടണുകൾ തുടങ്ങിയവയിൽ ഹാൻഡ് ഫ്രീ ഉപകരണം ഉപയോഗിക്കാമെന്നും അവർ വ്യക്തമാക്കി. 

NIPER-Guwahati designs innovative 3D-printed hands-free object and 3D-printed antimicrobial face-shield to fight #COVID19Pandemic#IndiaFightsCorona #IndiaLeadsCovidWar

13:14 (IST)11 Apr 2020





















കോവിഡ് ഐസൊലേഷൻ വാർഡിലെ സേവനത്തിനു ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നഴ്സ് ആഷിഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

13:07 (IST)11 Apr 2020





















ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് അരവിന്ദ് കേജ്‌രിവാളും

കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രാജ്യവ്യാപക ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

12:52 (IST)11 Apr 2020





















സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ട്

12:41 (IST)11 Apr 2020





















കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം മുൻ പന്തിയിൽ ആണെന്ന് ഹൈക്കോടതി

കൊച്ചി: കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം മുൻ പന്തിയിൽ ആണെന്ന് ഹൈക്കോടതി . അത് ലോകം മുഴുവൻ അംഗീകരിച്ചതാണന്നും കോടതിയുടെ പരാമർശം.  ഗൾഫടക്കം വിദേശത്തുള്ള മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കണിക്കവെയാണ് കോടതിയുടെ പരാമർശം.

12:11 (IST)11 Apr 2020





















പ്രധാനമന്ത്രിയുടെ വിഡിയോ കോൺഫറസിങ്

12:07 (IST)11 Apr 2020





















മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറസിങ്ങ് തുടങ്ങി

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. വീഡിയോ കോൺഫറസിങ്ങിലൂടെയാണ് യോഗം.

11:39 (IST)11 Apr 2020





















മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കെ.കെ ശൈലജ

കോവിഡ് ബാധിച്ച് മാഹിയില്‍ മരണപ്പെട്ട ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരിയാരം ആശുപത്രിയില്‍ എത്തിച്ചത് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ രോഗനിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. സമ്പര്‍ക്കപ്പട്ടികയടക്കം വളരെ വേഗത്തില്‍ തയ്യാറാക്കിയിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇദ്ദേഹം ചികിത്സക്ക് വന്നതിന് ശേഷം കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേയും പരിയാരത്തേയും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയും വേണ്ട നടപടികളെടുക്കുകയം ചെയ്തിരുന്നു.

11:11 (IST)11 Apr 2020





















ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ച്ചാ​ൽ കോവിഡിന്റെ ര​ണ്ടാം വ​ര​വിന് സാധ്യത: ഡ​ബ്ല്യു​എ​ച്ച്ഒ

കോവിഡ്-19 വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ പെട്ടെന്ന് പിൻവലിച്ചാൽ വൈറസിന്റെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന് സർക്കാരുകൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. “നിയന്ത്രണങ്ങൾ നീക്കുന്നത് വൈറസിന്റെ മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

10:43 (IST)11 Apr 2020





















ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ച്ചാ​ൽ കോവിഡിന്റെ ര​ണ്ടാം വ​ര​വിന് സാധ്യത: ഡ​ബ്ല്യു​എ​ച്ച്ഒ

കോവിഡ്-19 വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ പെട്ടെന്ന് പിൻവലിച്ചാൽ വൈറസിന്റെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന് സർക്കാരുകൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. “നിയന്ത്രണങ്ങൾ നീക്കുന്നത് വൈറസിന്റെ മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം,” എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച പറഞ്ഞു. Read More

10:38 (IST)11 Apr 2020





















ഭക്ഷണം കിട്ടാനില്ല; ഇറ്റലിയില്‍ ജനത്തെ സഹായിക്കാന്‍ മാഫിയ

ആഗോളതലത്തില്‍ കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിച്ച ഇറ്റലിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മാഫിയയും. രാജ്യം ലോക്ക്ഡൗണ്‍ ചെയ്തതും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതും കാരണം ദരിദ്ര കുടുംബങ്ങളുടെ പക്കലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് അവസരം മുതലെടുക്കാന്‍ അധോലോക സംഘങ്ങള്‍ രംഗത്തെത്തിയത്. ഇറ്റലിയിലെ ദരിദ്ര മേഖലകളായ കംപാനിയ, കലാബ്രിയ, സിസില, പഗ്ലിയ തുടങ്ങിയ പ്രദേശങ്ങളില്‍ മാഫിയ അംഗങ്ങള്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു. Read More

09:26 (IST)11 Apr 2020





















കേരളത്തിൽ വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി മരിച്ചു

കേരളത്തിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശിയായ 71കാരനാണ് മരിച്ചത്. വൃക്ക രോഗവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടെ കേരളത്തിലെ കോവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി.

09:19 (IST)11 Apr 2020





















കേരളത്തിന് ആശ്വാസത്തിന്റെ ദിനങ്ങൾ

കേരളത്തിന് ആശ്വാസത്തിന്റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇന്നലെ ഏഴ് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 27 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. കേരളത്തിൽ ഏറ്റവും അധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിൽ ഇന്ന് 17 രോഗികൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. കേരളത്തിലെ കോവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗി ഉൾപ്പടെ ഉള്ളവരാണ് രോ​ഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.

09:19 (IST)11 Apr 2020





















ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഏപ്രിൽ 14 വരെയാണ് നിലവിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കേന്ദ്രമെത്തുക. രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദമുയരുന്നുണ്ട്.

09:18 (IST)11 Apr 2020





















രാജ്യത്ത് ഇന്നലെ മാത്രം 896 പുതിയ കേസുകൾ, 37 മരണം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് ഉണ്ടായത്. വെള്ളിയാഴ്ച മാത്രം 896 പേർക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം ഏഴായിരത്തിലേക്ക് അടുത്തു. 37 പേരാണ് ഇന്നലെ കോവിഡ്-19 ബാധ മൂലം മരിച്ചത്, മരണസംഖ്യ 200 കടക്കുകയും ചെയ്തു. അതേസമയം സമൂഹവ്യാപനമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

09:18 (IST)11 Apr 2020





















സ്വാഗതം

ലോകത്താകമാനാം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മറ്റൊരു വാർത്ത ദിനത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 മായി ബന്ധപ്പെട്ട വാർത്തകൾ വേഗത്തിലും കൃത്യതയോടെയും അറിയാൻ ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ തത്സമയ വിവരണത്തിൽ തുടരുക. എല്ലാവർക്കും ശുഭദിനം നേരുന്നു…

Covid-19 Live Updates: ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ്-19 ന്റെ സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗബാധയുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത വേണ്ടതായും മന്ത്രാലയം വ്യക്തമാക്കി.

ലോകത്താകെ കോവിഡ് -19 രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 100,376 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. 1,650,210 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 368,669 പേർ രോഗ വിമുക്തരായി. രോഗം ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് (18,279). സ്‌പെയിൻ (15,447), ഫ്രാൻസ് (12,210) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ (4,62,135). സ്‌പെയിനും (1,53,222), ഇറ്റലിയും (1,43,626) ആണ് തൊട്ടുപിന്നിൽ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india kerala live updates with affected and death toll latest news

Next Story
ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com