Covid-19: രാജ്യത്ത് മരണസംഖ്യ 200 കടന്നു, രോഗബാധിതർ 6761

Covid-19: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

coronavirus, കൊറോണ വൈറസ്, ഇന്ത്യയിൽ ലോക്ക്ഡൗണ്‍, coronavirus india lockdown, pm modi india lockdown, essential services, food suppy, indian express news, iemalayalam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 33 കോവിഡ് ബാധിതരാണ് മരിച്ചത്. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു.

ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ്-19 ന്റെ സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗബാധയുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത വേണ്ടതായും മന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ ഏഴു പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ചില സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പ്രവർത്തിക്കാൻ ഉപാധികളോടെ സർക്കാർ അനുമതി നൽകി. എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 50 വരെ പരമാവധി 3 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം. കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം.

ലോകത്താകെ കോവിഡ് -19 രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 100,376 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. 1,650,210 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 368,669 പേർ രോഗ വിമുക്തരായി. രോഗം ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് (18,279). സ്‌പെയിൻ (15,447), ഫ്രാൻസ് (12,210) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ (4,62,135). സ്‌പെയിനും (1,53,222), ഇറ്റലിയും (1,43,626) ആണ് തൊട്ടുപിന്നിൽ.

Read in English: Coronavirus live news updates

Live Blog

Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 വാർത്തകൾ തത്സമയം














23:26 (IST)10 Apr 2020





















കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

ലോകത്താകെ കോവിഡ് -19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 100,376 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. Read More

21:47 (IST)10 Apr 2020





















ഇന്ത്യയിൽ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 37 കോവിഡ് ബാധിതരാണ് മരിച്ചത്. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു. Read More

21:17 (IST)10 Apr 2020





















കോവിഡ് പരിശോധനയ്ക്ക് ക്ഷയരോഗ നിര്‍ണയ ഉപകരണവും

ക്ഷയരോഗം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം കോവിഡ്-19 പരിശോധനയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ന്റെ അനുമതി. കൊറോണ വൈറസ് നിര്‍ണയ ശേഷി വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ട്രൂനാറ്റ് ടിഎം ബീറ്റ കോവ് പരിശോധന ട്രൂലാബ് ടിഎം വര്‍ക്ക് സ്റ്റേഷനില്‍ നടത്താന്‍ അനുമതി നല്‍കിയതായും ഇത് രോഗ നിര്‍ണയ പരിശോധനയായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഐസിഎംആര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

20:59 (IST)10 Apr 2020





















സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ്-19 ന്റെ സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.രോഗബാധയുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത വേണ്ടതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം പുറത്തുവന്നത്.6554 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 206ആയി വർധിക്കുകയും ചെയ്തിരുന്നു. Read More

20:47 (IST)10 Apr 2020





















ഡൽഹിയിൽ ഇന്ന് 183 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിസെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. Read More

20:44 (IST)10 Apr 2020





















5000 പേർക്ക് ഒരുമാസത്തേക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് സച്ചിൻ

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഒരുമാസത്തേക്ക് 5000 പേർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ.സന്നദ്ധ സംഘടനയായ അപ്നാലയയാണ് ഇക്കാര്യം അറിയിച്ചത്.ലോക്ക്ഡൗൺ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ തയ്യാറായതിൽ ടെൻഡുൽക്കർക്ക് നന്ദിയറിയിക്കുന്നതായും അപ്നാലയയുടെ ട്വീറ്റിൽ പറയുന്നു. നേരത്തേ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സച്ചിൻ 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. 

19:52 (IST)10 Apr 2020





















കോവിഡ്-19 രോഗം സ്ഥിരീകരിച്ചത് 364 പേർക്ക്

19:47 (IST)10 Apr 2020





















സര്‍ക്കാര്‍ ആശുപത്രികൾക്ക് ദേശീയ അംഗീകാരം

19:37 (IST)10 Apr 2020





















കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

19:32 (IST)10 Apr 2020





















19:18 (IST)10 Apr 2020





















കോവിഡ്-19: മാനസിക പിന്തുണയുമായി സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി

തിരുവനന്തപുരം: കൊവിഡ് 19 വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് പിന്തുണയുമായി സംസ്ഥാന മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി. ക്വാറന്റൈനിലും ഐസൊലേഷനിലും ആയിരിക്കുന്നവര്‍, പ്രതിരോധ ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍, അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേക്കാണ് ഹെല്‍പ്പ് ലൈനിലൂടെ അതോറിറ്റി മാനസിക കരുത്ത് പകരുന്നത്.

ഏകദേശം 1.81 ലക്ഷം പേര്‍ക്ക് ഇതിനോടകം മാനസിക പിന്തുണയേകി. അതില്‍ ക്വാറന്റൈനിലും ഐസൊലേഷനിലും ആയിരിക്കുന്നവരും ഉള്‍പ്പെടും. പിരിമുറുക്കം, ഉത്കണ്ഠ, അപമാനം, ഉറക്കക്കുറവ് തുടങ്ങിയ മാനസിക അസ്വസ്ഥതകളാണ് ഇത്തരക്കാര്‍ നേരിടുന്നത്. അവരെ മനസ്സിലാക്കുകയും 74,463 പേരെ തുടര്‍ന്നും വിളിച്ചു പിന്തുണയേകിയതായും മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്.കിരണ്‍ അറിയിച്ചു.

19:13 (IST)10 Apr 2020





















കോവിഡ്-19: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാസ്കുകള്‍ക്കു പുറമെ ഗൗണുകളും

കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലുള്ളവര്‍ പ്രതിദിനം തുന്നിയെടുക്കുന്നത് 3,500 മാസ്കുകളും ഗൗണ്‍ മാതൃകയിലുള്ള 15 ആശുപത്രി യൂണിഫോമുകളും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നാണ് ജീവനക്കാര്‍ക്കായി യൂണിഫോം തയ്യാറാക്കുന്നതിനായി ഓഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് ബി.സുനില്‍ കുമാര്‍ പറഞ്ഞു. അത്യാസന്ന നിലയിലുള്ള കോവിഡ് ബാധിതരെ ചികിത്സിക്കേണ്ടിവരുന്നതിനാല്‍ ഇത്തരം കോട്ടുകള്‍ക്ക് കൂടുതല്‍ ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിലെ അന്തേവാസികളില്‍ രണ്ടുപേരാണ് കോട്ട് തുന്നുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 23 പേര്‍ മുഴുവന്‍ സമയവും മാസ്ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

19:11 (IST)10 Apr 2020





















പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാനുള്ള 1.37 ലക്ഷം അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ച് ഇപിഎഫ്ഒ

പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമർപ്പിക്കപ്പെട്ട 1.37 ലക്ഷം അപേക്ഷകൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 10 ദിവസത്തിനുള്ളിൽ തീർപ്പാക്കി. 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ അംഗങ്ങളെ സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി ഭേദഗതി ചെയ്താണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

ഇവയുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. കെവൈസി നിബന്ധനകൾ പൂർത്തീകരിച്ച എല്ലാ അപേക്ഷകൾക്കും 72 മണിക്കൂറിനുള്ളിൽ തീർപ്പ് കൽപ്പിക്കുന്ന വിധമാണ് സംവിധാനം നിലവിൽ പ്രവർത്തിക്കുന്നത്. മറ്റാവശ്യങ്ങൾക്കായി പിഎഫ് തുക പിൻവലിക്കാൻ അപേക്ഷ നൽകിയിട്ടുള്ളവർക്കും കോവിഡ് ആവശ്യത്തിന് കീഴിൽ അപേക്ഷിക്കാവുന്നതാണ്. ഇവരുടെ കെവൈസി നില അനുസരിച്ച്, അപേക്ഷകളിൽ എത്രയും വേഗം തീർപ്പു കൽപ്പിക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുന്നുണ്ട്.

19:09 (IST)10 Apr 2020





















കളിമൺ, ബീഡി തൊഴിലാളികൾക്ക് ജോലി ചെയ്യാം

കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരു വർഷത്തേക്കുളള മണ്ണ് സംഭരിക്കുന്ന കാലമായതിനാൽ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് ജോലിയിൽ ഏർപ്പെടാം

വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്ഥാപനങ്ങളിൽനിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികൾ വീട്ടിൽനിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നു പ്രവർത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാവുന്നതുമാണ്

19:08 (IST)10 Apr 2020





















എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും തുറക്കാൻ അനുമതി

എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 50 വരെ പരമാവധി 3 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം.

കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം.

17:47 (IST)10 Apr 2020





















കർഫ്യൂ മെയ് 1 വരെ നീട്ടാൻ പഞ്ചാബ് കാബിനറ്റ് തീരുമാനം

മെയ് 1 വരെ കർഫ്യൂ നീട്ടാൻ പഞ്ചാബ് കാബിനറ്റ് തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നേരത്തെ പറഞ്ഞിരുന്നു

17:43 (IST)10 Apr 2020





















കോവിഡിനെ തോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

കോവിഡിനെ ചെറുത്തു തോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതിനായി മൂന്നാഴ്ചയോ അതിലധികമോ സമയം ഇനിയും വേണ്ടി വരുമെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചത്

17:37 (IST)10 Apr 2020





















നവി മുംബൈയിൽനിന്നുളള ദൃശ്യം

16:48 (IST)10 Apr 2020





















കഴിഞ്ഞ 24 മണിക്കൂറിനിടെ 678 പുതിയ കേസുകൾ, 33 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 678 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 33 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി

16:10 (IST)10 Apr 2020





















കോവിഡിനെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് പ്രിയങ്ക ഗാന്ധി

കോവിഡിനെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ പോരാട്ടത്തിൽ രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ മാറ്റിവച്ച് ജനങ്ങളെ സഹായിക്കുകയും ഭയരഹിതമായ സാഹചര്യം ഒരുക്കുകയുമാണ് വേണ്ടതെന്ന് പ്രിയങ്ക പറഞ്ഞു.

15:42 (IST)10 Apr 2020





















തമിഴ്നാടും പഞ്ചാബും ലോക്ക്ഡൗൺ നീട്ടിയേക്കും

ന്യൂഡൽഹി: ലോക്ക്ഡൗൺ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്‌ധ മെഡിക്കൽ കമ്മിറ്റി തമിഴ്നാട് സർക്കാരിനോട് ശുപാർശ ചെയ്തു. നാളെ നടക്കുന്ന കാബിനറ്റ് യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പഞ്ചാബിലും ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കി.

15:14 (IST)10 Apr 2020





















രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. 95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. Read More

15:07 (IST)10 Apr 2020





















കോവിഡ്-19: ആഗോളതലത്തിൽ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

ആഗോളതലത്തിൽ മരണസംഖ്യ ഒരു ലക്ഷത്തിനോട് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം 1.6 മില്യൻ ആയി ഉയർന്നിട്ടുണ്ട്. രോഗം ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് (18,279). സ്‌പെയിൻ (15,447), ഫ്രാൻസ് (12,210) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ (4,62,135). സ്‌പെയിനും (1,53,222), ഇറ്റലിയും (1,43,626) ആണ് തൊട്ടുപിന്നിൽ.

15:06 (IST)10 Apr 2020





















ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 6,412 ആയി

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 6,412 ആയി. ഇതിൽ 503 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി.

12:56 (IST)10 Apr 2020





















കോവിഡ് നെഗറ്റീവ്; കാസര്‍കോട് 17 പേരെ ഡിസ്‍ചാര്‍ജ് ചെയ്തു

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ 17 കാസര്‍കോട് സ്വദേശികളെ ഡിസ്‍ചാര്‍ജ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും മൂന്ന് പേരെ ഡിസ്‍ചാര്‍ജ് ചെയ്തു. ഇതുവരെ 23 പേരാണ് കൊവിഡ് നെഗറ്റീവായത്.

12:42 (IST)10 Apr 2020





















മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.

11:58 (IST)10 Apr 2020





















കാസർഗോട്ടെ ആദ്യ രോഗി ഇന്ന് ആശുപത്രി വിടും

കാസര്‍ഗോഡ്: കോവിഡ്-19 രണ്ടാംഘട്ടത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ രോഗി ഇന്ന് ആശുപത്രി വിടും. സാമ്പിള്‍ പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്. ഇയാളടക്കം ആറു പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കാസര്‍ഗോഡ് ഇതുവരെ 161 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. വ്യാഴാഴ്ച പുതിയ നാലു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ആറു പേര്‍ രോഗമുക്തി നേടി.

11:33 (IST)10 Apr 2020





















ഏപ്രിൽ 14 നു മുൻപ് 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുന്നത് കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ആകുമ്പോഴേക്കും 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്നാണ് നിർദേശം. Read More

11:30 (IST)10 Apr 2020





















നഞ്ചിയമ്മയ്ക്കും ക്ഷേമ പെൻഷൻ എത്തി

അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട്‌ ആരും മറക്കില്ല. ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവെക്കാൻ പാട്ട് പാടിയപ്പോൾ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെൻഷൻ എത്തിച്ചത്. 

11:26 (IST)10 Apr 2020





















ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടറോടിച്ച ഒരമ്മ

ലോക്ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി ഒരമ്മ അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് 1400 കിലോമീറ്റര്‍. തെലങ്കാനയിലാണ് ഈ സ്നേഹം നിറഞ്ഞ കാഴ്ച. തെലങ്കാനയില്‍നിന്നും ആന്ധ്രാ പ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ ബീഗത്തിന്റെ യാത്ര. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടില്‍ പോകാന്‍ ബീഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. Read More 

telangana, telangana mother, telangana mother story, coronavirus, corona outbreak

10:44 (IST)10 Apr 2020





















കാസര്‍കോട് ആറുപേര്‍ക്ക് കൊവിഡ് ഭേദമായി; ഇന്ന് ആശുപത്രി വിടും

കാസര്‍കോട് ആറുപേര്‍ക്ക് കൊവിഡ് ഭേദമായി. ഇവരെ ഇന്ന് ഡിസ്‍ചാര്‍ജ് ചെയ്യും. സാമ്പിള്‍ പരിശോധനാ ഫലം വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ് ആണ് ഡിസ്‍ചാര്‍ജിന് അനുമതി നല്‍കിയത്.

09:39 (IST)10 Apr 2020





















വരാനിരിക്കുന്നത് മഹാ മാന്ദ്യം; മുന്നറിയിപ്പുമായി ഐഎംഎഫ്

കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകത്തിന് വലിയ ഭീഷണിയാവുമെന്ന് ഐഎംഎഫ്. നിലവിലെ അവസ്ഥ ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകുമിതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു. ഐഎംഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് ജോര്‍ജിവ ഇക്കാര്യം പറഞ്ഞത്. Read More 

09:10 (IST)10 Apr 2020





















ഇന്ത്യയില്‍ 199 കൊവിഡ് മരണം

പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്ത് 30 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 199 ആയി ഉയര്‍ന്നു. പുതിയതായി 547 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതോടെ ആകെ 6412 രോഗബാധിതരാണുള്ളത്.

08:35 (IST)10 Apr 2020





















അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ഇവർക്ക് കൊവിഡാണെന്ന് സംശയമുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട സ്വദേശി ഇടത്തിൽ സാമുവൽ (83), കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്.

08:30 (IST)10 Apr 2020





















മരണ സംഖ്യ ഒരു ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,694 ആയി. 1,603,168 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 356,440. അമേരിക്കയില്‍ വ്യാഴാഴ്ച മാത്രം 1,900 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയതും അമേരിക്കയിലാണ്. Read More

08:29 (IST)10 Apr 2020





















ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വാര്‍ഡിലേക്ക് മാറ്റി

കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 55കാരനായ ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്ക് മാറ്റി. Read More

08:28 (IST)10 Apr 2020





















ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 6000 ആകുന്നു

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5865 ആയി. ആകെ മരിച്ചത് 169 പേര്‍. ഇന്നലെ 520 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,30,000 സാമ്പിൾ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. ഇത് കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. രണ്ട് ദിവസത്തിനകം ലോക് ഡൗണ്‍ നീട്ടുന്നകാര്യത്തിൽ തീരുമാനം ഉണ്ടാകും.

Covid-19 Live Updates: കേരളത്തിൽ 12 പേർക്കു കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന് മുഖ്യമന്ത്രി. ചികിത്സയിലുണ്ടായിരുന്ന 13 പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാല് പേർക്ക് വീതവും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india kerala live updates with affected and death toll latest news

Next Story
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വാര്‍ഡിലേക്ക് മാറ്റി
The moderation of comments is automated and not cleared manually by malayalam.indianexpress.com