Covid-19 Highlights: തിരുവനന്തപുരം: കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്റൈന് ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗബാധിതർ കൂടുതൽ മഹാരാഷ്ട്രയിൽ, തൊട്ടുപിന്നിൽ തമിഴ്നാട്
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുളളത് മഹാരാഷ്ട്രയിലാണ്. 44,582 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12,583 പേർ രോഗമുക്തി നേടി. 1,517 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. 14,753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,128 പേർ രോഗമുക്തരായപ്പോൾ രോഗം ബാധിച്ച് 98 പേർ തമിഴ്നാട്ടിൽ മരണമടഞ്ഞു.
Read Also: കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ത്യയിൽ ഇന്നലെ 6088 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 148 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 3583ൽ എത്തി. 6088 പുതിയ കേസുകൾ കൂടി ചേർന്നതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി.
ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളത്തെ ഞായറാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു.Read More
കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്റൈന് ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മേയ് 26 ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്കി. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയില്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നല്‍കണം. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തുടനീളം അടുത്ത 10 ദിവസം കൊണ്ട് 2600 ശ്രമിക് തീവണ്ടികൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക്ക് സ്പെഷ്യൽ തീവണ്ടികളുടെ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ കുവൈത്തിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. Read More
6,000 സ്റ്റേഷനുകളിലെ സ്റ്റാളുകൾ തുറന്നെന്ന് റെയിൽവേ മന്ത്രാലയം. 12 റെയിൽവേ ആശുപത്രികൾ കോവിഡ് ആശുപത്രികളിലാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ സർവീസ് തുടരും. 1,000 ത്തോളം ബുക്കിങ് സെന്ററുകൾ തുറന്നതായും റെയിൽവേ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ദിവസവും 200 ഓളം ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം. മേയ് 1 മുതൽ 2600 ഓളം ട്രെയിൻ സർവീസ് നടത്തി. 80 ശതമാനം ട്രെയിനുകളും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമായിരുന്നു. 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളെത്തി. 35 ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു.
ഇതുവരെ 1,939 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂവായിരത്തോട് അടുക്കുന്നു. 12910 പേർക്കാണ് നഗരത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ പുതുതായി 591 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
അസമിൽ ഇന്ന് പുതിയ 60 കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു. 319 പേർക്കാണ് അസമിൽ ഇതുവരെ കോവിഡ് ബാധിച്ചത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ റദ്ദാക്കി. സംസ്ഥാനത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് നടപടി. ക്വാറന്റീൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ട്രെയിന്‍ സര്‍വീസ് നീട്ടാന്‍ കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. രാജ്കോട്ടിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് ട്രെയിൻ റദ്ദാക്കിയിരിക്കുന്നത്.
മധ്യപ്രദേശിന്റെ തലസ്ഥാനമായി ഭോപ്പാലിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് എത്താൻ യാത്ര സൗകര്യമൊരുക്കി കോൺഗ്രസ്.
മധ്യപ്രദേശിന്റെ തലസ്ഥാനമായി ഭോപ്പാലിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് എത്താൻ യാത്ര സൗകര്യമൊരുക്കി കോൺഗ്രസ്.
മെയ് 26 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള എം.പിമാരുടെയും എം.എൽ. എ മാരുടെയും സംയുക്ത യോഗം വിളിച്ചു - വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കലക്ടറേറ്റുകളിൽ പങ്കെടുക്കും.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയത്. എന്നാൽ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് എത്തുമ്പോൾ പൊതുഗതാഗതമുൾപ്പടെയുള്ള മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനുള്ള അനുമതി തന്നെയാണ്. മേയ് 25 തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത്.
വിമാന യാത്രയ്ക്കൊരുങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. Read More
സംസ്ഥാനങ്ങളുടെ എതിർപ്പിനെ മറികടന്ന് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്രം. സർവീസ് തുടങ്ങാനുള്ള തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തമിഴ്നാട് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടികാട്ടി കേന്ദ്ര തീരുമാനം പുഃനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. Read More
അതേസമയം വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇത് ശരിവയ്ക്കുന്ന വാർത്തകളാണ് ബ്രസീലിൽ നിന്നും വരുന്നതും. നിലവിൽ അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ് ബ്രസീൽ. 3.31 ലക്ഷം പേർക്കാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ ബ്രസീൽ മറികടക്കുകയും ചെയ്തു. 21,048 പേരാണ് ഇതുവരെ തെക്കെ അമേരിക്കാൻ രാജ്യത്ത് മരിച്ചത്.
അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.
ലോകത്താകമാനം കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. വിവിധ രാജ്യങ്ങളിലായി ഇതുവരെ അണുബാധ കണ്ടെത്തിയവരുടെ എണ്ണം 53 ലക്ഷം കടന്നു. ഇതുവരെ 3.39000 ത്തിലധികം പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്. 21.58 ലക്ഷം ആളുകൾ രോഗമുക്തി നേടിയപ്പോൾ നിലവിൽ രോഗികളായി കഴിയുന്ന 28.02 ലക്ഷം ആളുകളിൽ 44583 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ലോകത്ത് 5245 പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ആകെ കോവിഡ്-19 കേസുകളുടെ 60 ശതമാനം അഞ്ച് നഗരങ്ങളിലാണ് (മുംബൈ, അഹമ്മദാബാദ്, പൂനെ, ഡൽഹി, കൊൽക്കത്ത) 70 ശതമാനം പത്ത് നഗരങ്ങളിലാണ്. ഇത് ലോക്ക്ഡൗണിന്റെ ഒരു ഫലമാണ്. മരണനിരക്ക് നോക്കിയാൽ ആകെ മരിച്ചവരുടെ 80 ശതമാനം അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി). മരിച്ചവരിൽ 95 ശതമാനം ആളുകളും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ് നാട്, ആന്ധ്രപ്രദേശ്, കർണാടക).
പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. വെള്ളിയാഴ്ചയാണ് രാജ്യത്തും സംസ്ഥാനത്തും ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾക്ക് അണുബാധ കണ്ടെത്തിയത്. രാജ്യത്താകമാനം ഇന്നലെ 6088 പേർക്കാണ് സ്ഥിരീകരിച്ചത്. അതേസമയം വൈറസിന്റെ വ്യാപനം തടയുന്നതിനായി ഫലപ്രദമായിരുന്നു എന്നാണ് സർക്കാർ വാദം. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ 14 മുതൽ 29 ലക്ഷം അണുബാധയും 37000 മുതൽ 71000 മരണങ്ങളും ഒഴിവാക്കപ്പെട്ടുവെന്ന് സർക്കാർ പറയുന്നു. പല കമ്പനികളുടെയും സ്വതന്ത്ര ഏജൻസികളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. Read More
കൊറോണ വൈറസുമായി ബന്ധപ്പെട്ട വർത്തകളുടെ തത്സമയ വാർത്തകൾക്കായി തുടരുക...