Latest News

Covid-19: കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ മെയ് 20ന്

Covid-19: നോർക്കയിൽ രജിസ്റ്റർ ചെയ്തവർ വിശദാംശങ്ങൾ എസ്എംഎസ് അയക്കണം

train, ie malayalam

Covid-19:തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ മെയ് 20ന് പുറപ്പെടും. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡൽഹിയിലുള്ള വ്യക്തികൾ < Norka ID > < Name> എന്നീ വിവരങ്ങൾ ഇന്ന് (17.05.2020, ഞായർ) രാവിലെ 10ന് മുമ്പായി 8800748647 എന്ന നമ്പരിൽ എസ് എം എസ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മെസേജ് അയയ്ക്കേണ്ടതില്ല.

81 കാരൻ 42 ദിവസങ്ങൾക്കുശേഷം കോവിഡ് രോഗമുക്തനായി

കണ്ണൂർ: കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തി നേടി പുറത്തിറങ്ങി. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധ നാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു 81കാരന് കോവിഡ് വൈറസ്ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദ യാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നി ലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ അദ്ദേഹം ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐസിയുവിൽ ആയിരുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ 87 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ 87 പേർ. കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.

ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേക ട്രെയിനിന് കേരളത്തിന്റെ പച്ചക്കൊടി

രാജ്യ തലസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള ട്രെയിനിന് കേരളം എൻഒസി നൽകി. കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിനായി അനുമതി ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ച് കത്ത് എഴുതിയിരിക്കുന്നത്.

ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ എന്ന് യാത്ര തിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഉടന്‍ ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Read in English: Coronavirus India LIVE Updates

Live Blog

Covid-19: കോവിഡ്-19 തത്സമയ വാർത്തകൾ


22:21 (IST)16 May 2020

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ മെയ് 20ന്

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ മെയ് 20ന് പുറപ്പെടും. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡൽഹിയിലുള്ള വ്യക്തികൾ < Norka ID > < Name> എന്നീ വിവരങ്ങൾ നാളെ (17.05.2020) രാവിലെ 10ന് മുമ്പായി 8800748647 എന്ന നമ്പരിൽ എസ് എം എസ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മെസേജ് അയയ്ക്കേണ്ടതില്ല.

22:21 (IST)16 May 2020

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ മെയ് 20ന്

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ മെയ് 20ന് പുറപ്പെടും. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡൽഹിയിലുള്ള വ്യക്തികൾ < Norka ID > < Name> എന്നീ വിവരങ്ങൾ നാളെ (17.05.2020) രാവിലെ 10ന് മുമ്പായി 8800748647 എന്ന നമ്പരിൽ എസ് എം എസ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മെസേജ് അയയ്ക്കേണ്ടതില്ല.

22:00 (IST)16 May 2020

ദുബായിൽ നിന്നുള്ള വിമാനം കൊച്ചിയിൽ

കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

21:50 (IST)16 May 2020

അബുദാബിയിൽ നിന്നുള്ള വിമാനം 10.47ന് എത്തിച്ചേരും

സംസ്ഥാനത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി അബുദാബിയിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി 10.40 ന് തിരുവനന്തപുരത്തെത്തും. വിമാനത്തിൽ 177 യാത്രക്കാരുണ്ടാകും. പുരുഷന്മാർ 133, സ്ത്രീകൾ 37, കുട്ടികൾ 7, കൈക്കുഞ്ഞുങ്ങൾ 5.

21:20 (IST)16 May 2020

അതിഥി തൊഴിലാളികളുടെ യാത്ര: കേന്ദ്രം പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചു

വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളുടെ നീക്കം നിരീക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ഓൺലൈൻ സംവിധാനം ആരംഭിച്ചു. നാഷനൽ മൈഗ്രന്റ് ഇൻഫോ സിംസ്റ്റം (എൻഐഎംഎസ്) എന്ന സംവിധാനമാണ് കേന്ദ്രസർക്കാർ ആരംഭിച്ചത്. എൻഐഎംഎസ് ഡാഷ്ബോഡിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 

20:17 (IST)16 May 2020

കോടതികൾ തിങ്കളാഴ്ച മുതൽ: മാർഗനിർദേശങ്ങൾ
 • ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനു പുറമെ ആറ് അഭിഭാഷകർക്ക് മാത്രമാണ് ഒരു കോടതിയിൽ പ്രവേശനം അനുവദിക്കുക.
 • കീഴ് കോടതികളിൽ ന്യായാധിപൻ ഉൾപ്പടെ പത്ത് പേർ മാത്രമേ പ്രവേശിക്കാവൂ.
 • സർക്കാരിന്റെ ലോക് ഡൗൺ നിബന്ധനകൾ പാലിക്കണം.
 • ‘ കേസുകൾ പരിഗണിക്കുന്നതിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
 • ഹൈക്കോടതിയിൽ പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തി. ഹൈക്കോടതി കെട്ടിട സമുച്ചയത്തിൽ പ്രവേശിക്കും മുൻപ് തെർമൽ പരിശോധനക്ക് വിധേയമാവണം.
 • കീഴ് കോടതികളിൽ പ്രതികളുടെ സാന്നിദ്ധ്യം പരിമിതപ്പെടുത്തും. സിവിൽ കോടതികൾ പരിഗണിക്കുന്ന കേസുകളുടെ പട്ടിക ഒരാഴ്ചക്കു മുൻപ് പ്രസിദ്ധീകരിക്കും.
 • 5 വർഷമായ കേസുകൾക്ക് മുൻഗണന നൽകി പരിഗണിക്കും.
 • ഹൈക്കോടതിയിൽ 8 ബഞ്ചുകളാവും പുതിയ കേസുകൾ പരിഗണിക്കുക.
 • ഇതിൽ മൂന്ന് ബഞ്ചുകൾ ക്രിമിനൽ കേസുകൾ മാത്രം പരിഗണിക്കും.
 • പുതിയ കേസുകൾ വീഡിയോ കോൺഫറൻസിൽ പരിഗണിക്കുമ്പോൾ മറ്റ് കേസുകളിൽ മാത്രംഹൈക്കോടതി നേരിട്ട് വാദം കേൾക്കും.

20:16 (IST)16 May 2020

കോടതികൾ തിങ്കളാഴ്ച മുതൽ

കൊച്ചി: മദ്ധ്യവേനൽ അവധിക്കു ശേഷം ഹൈക്കോടതി ഉൾപ്പെടെയുള്ള മുഴുവൻ കോടതികളും തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ തുറന്ന് പ്രവർത്തിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി മുറികളിലും പരിസരത്തും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ഹൈക്കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

19:45 (IST)16 May 2020

കോവിഡ് കാരണം ഇന്ത്യയിലെ 70 ശതമാനത്തിലധികം ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് പഠനം

ഈ വർഷം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ച ശസ്ത്രക്രിയകളുടെ നാലിൽ മൂന്നോളം മാറ്റിവയ്ക്കേണ്ടി വരുമെന്ന് 120 രാജ്യങ്ങളിൽ നിന്നുള്ള 5,000 ശസ്ത്രക്രിയാ വിദഗ്ധരുടെ കൺസോർഷ്യം നടത്തിയ പഠനത്തിൽ പറയുന്നു. Read More

19:43 (IST)16 May 2020

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ
 • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്.
 • ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്.
 • 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 • ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 • ഇതില്‍ ലഭ്യമായ 41,814 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
 • സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാംപിളുകള്‍ ശേഖരിച്ചതില്‍ 4644 സാംപിളുകള്‍ നെഗറ്റീവ് ആയി.

18:55 (IST)16 May 2020

ഞായറാഴ്ച ലോക്ക്ഡൗൺ: ഡിജിപിയുടെ നിർദേശങ്ങൾ
 • വയനാട് ഉള്‍പ്പെടെയുള്ള കണ്ടൈന്‍മെന്റ് മേഖലകളിൽ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലകളിലേക്കും അവിടെ നിന്ന് പുറത്തേക്കും മെഡിക്കൽ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകള്‍ അനുവദിക്കൂ.
 • കേരളത്തിലെ ചെങ്കൽ ഖനന മേഖലകളിലേക്ക് കര്‍ണാടകത്തിൽ നിന്ന് ഊടുവഴികളിലൂടെ അതിഥി തൊഴിലാളികള്‍ എത്തുന്നത് തടയാന്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. ഇത്തരം വഴികള്‍ പൂര്‍ണമായും അടയ്ക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളി പരിശോധന ശക്തിപ്പെടുത്തും.
 • റോഡുകളിലും പൊതുസ്ഥലങ്ങളിലും ജാഥകള്‍, ജനക്കൂട്ടങ്ങള്‍, ആഘോഷ പരിപാടികള്‍ എന്നിവ അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കും അനുവാദം ഉണ്ടാകില്ല

18:54 (IST)16 May 2020

ഞായറാഴ്ച ലോക്ക്ഡൗണ്‍ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ നിർദേശം

നാളത്തെ ഞായറാഴ്ച ലോക്ക്ഡൗണ്‍ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നൽകി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

18:02 (IST)16 May 2020

കോവിഡ്-19: മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് അപ്ഡേറ്റ്

18:01 (IST)16 May 2020

ഇന്നത്തെ കൊവിഡ് കേസുകൾ

17:59 (IST)16 May 2020

182 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രോഗ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് 182 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

17:58 (IST)16 May 2020

56,981 പേര്‍ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിൽ. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്. 

17:57 (IST)16 May 2020

സംസ്ഥാനത്ത് എത്തിയത് 55,045 പേർ

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും 50,045 പേർ ലോക്ക്ഡൗൺ ഭാഗിക ഇളവിനു ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും തിരിച്ചെത്തി. 

17:52 (IST)16 May 2020

നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ്

കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 87 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.

17:50 (IST)16 May 2020

കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

17:43 (IST)16 May 2020

ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും 400ൽ അധികം പുതിയ കോവിഡ് കേസുകൾ

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ദേശീയ തലസ്ഥാനത്ത് 400ൽ അധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഇന്ന് ആറ് രോഗബാധിതർ മരണപ്പെടുകയും ചെയ്തു. 

 • ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. 9333 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. 129 പേർ ഇതുവരെ മരിച്ചു.
 • 7233 പേർക്കായിരുന്നു ഈ ആഴ്ച തുടങ്ങുന്നതു വരെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ 29 ശതമാനം വർധനവുണ്ടായി.  

17:22 (IST)16 May 2020

ധനമന്ത്രിയുടെ വാർത്താ സമ്മേളനം: പ്രധാന പ്രഖ്യാപനങ്ങൾ
 • ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം
 • വൈദ്യുതമേഖലയിലും സ്വകാര്യവൽക്കരണം
 • ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുകളാക്കും
 • വിമാനത്താവളങ്ങളിൽ സ്വകാര്യവൽക്കരണം
 • പ്രതിരോധ സാമഗ്രി നിർമ്മാണ മേഖലയിലെ വിദേശ നിക്ഷേപം ഉയർത്തി
 • ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും
 • കൽക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി
 • ധാതു ഉൽപ്പാദനം ലളിതമാക്കും
 • കൽക്കരി മേഖല സ്വകാര്യവൽക്കരിക്കും

Read More | Nirmala Sitharaman Press Conference Live

17:19 (IST)16 May 2020

ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും: ധനമന്ത്രി

രാജ്യത്തെ ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലക്ക് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Read More | Nirmala Sitharaman Press Conference Live: ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും: ധനമന്ത്രി

16:57 (IST)16 May 2020

രാജസ്ഥാനിലെ കോവിഡ് ബാധിതതരിൽ 55 ശതമാനത്തിലധികം യുവാക്കൾ

രാജസ്ഥാനിലെ കോവിഡ് -19 ബാധിതരിൽ 45 ശതമാനത്തിലധികവും 21 വയസ്സിനും 40 വയസ്സിനുമിടയിൽ പ്രായമുള്ളവരെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.

  • സംസ്ഥാനത്ത് 4418  കോവിഡ് ബാധിതരുള്ള സമയത്താണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തയ്യാറാക്കിയത് (ഇപ്പോൾ കോവിഡ് ബാധിതരുടെ എണ്ണം 4688 ആയി ഉയർന്നിട്ടുണ്ട് ).
  • റിപ്പോർട്ട് പ്രകാരം, കോവിഡ് ബാധിതരിൽ 1,127 പേർ 21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ 25.5 ശതമാനം വരുമിത്.
  • 882 പേർ 31 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 20 ശതമാനമാണിത്.
  • 61-70 പ്രായപരിധിയിലുള്ള 276 പേർക്കാണ് രോഗബാധ. കോവിഡ് ബാധിതരുടെ 6.2 ശതമാനമാണിത്.
  • 2.2 ശതമാനമാണ് 71നും 80നും ഇടയിൽ പ്രായമുള്ള കോവിഡ് ബാധിതർ
  • 41-50 പ്രായപരിധിയിലുള്ളവർ 13.5 ശതമാനവും, 5-160 പ്രായപരിധിയിലുള്ളവർ 10.6 ശതമാനവുമാണ്
  • കോവിഡ് ബാധിതരിൽ 10 വയസ്സ് വരെയുള്ള കുട്ടികൾ ആറ് ശതമാനവും 11നും 20നും ഇടയിൽ പ്രായമുള്ളവർ 15 ശതമാനവുമാണ്.

16:31 (IST)16 May 2020

തുടർച്ചയായി കോവിഡ് പോസിറ്റീവായ 81 കാരൻ 42 ദിവസങ്ങൾക്കുശേഷം കോവിഡ് രോഗമുക്തനായി

കണ്ണൂർ: കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തി നേടി പുറത്തിറങ്ങി. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധ നാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുന്നത്.

16:22 (IST)16 May 2020

കോവിഡ്-19: ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് സൂചന

14:00 (IST)16 May 2020

ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേക ട്രെയിനിന് കേരളത്തിന്റെ പച്ചക്കൊടി

രാജ്യ തലസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള ട്രെയിനിന് കേരളം എൻഒസി നൽകി. കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിനായി അനുമതി ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ച് കത്ത് എഴുതിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ എന്ന് യാത്ര തിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഉടന്‍ ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

13:19 (IST)16 May 2020

ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല

കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ല. സാധാരണയായി ആറ് മണി മുതലായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. നോമ്പ് തുടങ്ങിയതിൽ പിന്നെ ഇത് അഞ്ച് മണിക്കാക്കിയിരുന്നു.

13:09 (IST)16 May 2020

സ്വന്തമായി വാഹനമില്ലാത്തവര്‍ എങ്ങനെ കേരളത്തിലെത്തും?

ബംഗളുരുവില്‍ നിന്നു നാട്ടിലേക്കു വരാന്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് പാസിനായി ഒരാഴ്ചയായി കാത്തിരിക്കുകയാണു തിരുവനന്തപുരം സ്വദേശി എസ്എന്‍ സോജി. കേരളത്തിലേക്കുള്ള പാസ് ലഭിക്കാന്‍ വണ്ടി നമ്പരും വരുന്ന തിയതിയും പോര്‍ട്ടലില്‍ നല്‍കണം. എന്നാല്‍ സോജിക്ക് അക്കാര്യം രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം സ്വന്തമായി വാഹനമില്ല. ഇദ്ദേഹത്തെപ്പോലെ നിരവധി മലയാളികളാണ് അന്യനാടുകളില്‍നിന്നു കേരളത്തിലെത്താന്‍ കഴിയാതെ കുഴങ്ങുന്നത്. Read More

11:47 (IST)16 May 2020

24 മണിക്കൂറിൽ 3970 പേർക്ക് രോഗം, 103 മരണം

രാജ്യത്ത് കോവിഡ് വൈറസ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 2752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു. 

11:33 (IST)16 May 2020

മൂന്നാം ഘട്ടം കൂടുതൽ അപകടകരം: ആരോഗ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നും കെ കെ ശൈലജ അറിയിച്ചു. കോവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്നും ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു.

10:02 (IST)16 May 2020

വയനാട്ടിൽ രോഗബാധിതർ കൂടാമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള വയനാട് ജില്ലയിൽ ഇനിയും രോഗികളുടെ എണ്ണം കൂടാമെന്ന് മുന്നറിയിപ്പ്. ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂർണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അമ്പലവയൽ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതിൽ 15 പേർക്കും രോഗം പകർന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്. Read More

09:38 (IST)16 May 2020

ഐഎൻഎസ് ജലാശ്വ പുറപ്പെട്ടു

കോവിഡ് പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ കപ്പൽ മാർഗം നാട്ടിലെത്തിക്കുന്ന സമുദ്രസേതു പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, നാവിക സേനയുടെ കപ്പലായ ഐഎൻഎസ് ജലാശ്വ മാലി ദ്വീപിൽ നിന്നും രാവിലെ 7,30ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. 

08:53 (IST)16 May 2020

‘ഇന്ത്യ സുഹൃത്താണ്’; വെന്റിലേറ്റർ നൽകി സഹായിക്കുമെന്ന് യുഎസ്

കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം. ട്വിറ്ററിലൂടെ ട്രംപ് പറഞ്ഞു, “ഇന്ത്യയിലുള്ള നമ്മുടെ സുഹൃത്തുക്കൾക്ക്” രാജ്യം വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ഈ പകർച്ചവ്യാധിയുടെ സമയത്ത് നമ്മൾ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഒപ്പം നിൽക്കണം. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്, നമ്മൾ ഒരുമിച്ച് അദൃശ്യ ശത്രുവിനെ തോൽപ്പിക്കും!” അദ്ദേഹം പറഞ്ഞു. 

08:52 (IST)16 May 2020

ലോകത്ത് 44 ലക്ഷത്തിലധികം കോവിഡ് ബാധിതർ

ലോകത്ത് ഇതിനോടകം 44 ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലാണ് കോവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ചൈനയിൽ ഇപ്പോൾ 100നടുത്ത് ആളുകൾ മാത്രമാണ് കോവിഡിന് ചികിത്സയിലുള്ളത്. ചൈനയിൽ രാേ​ഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത് വുഹാൻ മാർക്കറ്റടക്കം തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു.

08:51 (IST)16 May 2020

രോഗികൾ 85000 കടന്നു; ചൈനയേയും ഇറ്റലിയേയും പിന്നിലാക്കി ഇന്ത്യ

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 85000 കടന്നു, 85,215 ആയി. ഇതോടെ ലോകത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഇറ്റലിയിലേയും ചൈനയിലേയും രോ​ഗ ബാധിതരെക്കാൾ കൂടുതൽ കേസുകൾ ഇതോടെ ഇന്ത്യയിൽ രേഖപ്പെടുത്തി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,649 ആയി.

Covid-19: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം മൂന്ന് പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india kerala live updates

Next Story
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; 24 അതിഥി തൊഴിലാളികൾ മരിച്ചു21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു,migrant worker,truck accident,അപകടം,ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം,യുപി,ccident in uttar pradesh,lockdown
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express