രാജ്യത്ത് 11,919 പുതിയ കോവിഡ് രോഗികൾ; 470 മരണം

1,28,762 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,919 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11,242 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 98.28 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,28,762 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 0.37 ശതമാനം മാത്രമാണിത്.

അതേസമയം, മരണസംഖ്യ കുറയാത്തത് ചെറിയ ആശങ്കയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 470 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 73.44 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 114.46 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india cases today covid death toll updates

Next Story
വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാം; ബില്ല് പാസാക്കി പാക്കിസ്ഥാന്‍ പാര്‍ലമെന്റ്Kulbhushan Jadhav
The moderation of comments is automated and not cleared manually by malayalam.indianexpress.com