ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,579 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,45,26,480 ആയി. കഴിഞ്ഞ 543 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം, മരണസംഖ്യ കുറയാതെ തുടരുകയാണ്. 236 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4,66,147 ആയി ഉയർന്നു.
1,13,584 പേരാണ് നിലവിൽ രോഗംബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 534 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്. 12,202 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 98.32 ശതമാനമാണ് രോഗമുക്തി നിരക്ക്.
തുടർച്ചയായ 46 ദിവസമായി പ്രതിദിനം 20,000ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് ആശ്വാസകരമാണ്. 0.93 ശതമാനമാണ് നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 71.92 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 117.63 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read: കോവിഡ് കാലത്ത് കേരളത്തിലെ ജനന നിരക്കിൽ കുത്തനെ ഇടിവ്